റവ ഉണ്ടോ 1 കപ്പ്‌.!? എത്ര കഴിച്ചാലും മതിയാവാത്ത അടിപൊളി കേക്ക്.!! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. Rava Cake recipe

വീട്ടിലുള്ള കുറച്ച്സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാധിഷ്ഠമായ ഒരു കേക്ക് ഉണ്ടാക്കി നോക്കിയാലോ?കുട്ടികൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന ഈ കേക്ക് ഉണ്ടാക്കാൻ കുറഞ്ഞ സമയം മാത്രം മതി.

  • റവ :1 കപ്പ്
  • തൈര് : 1/2 കപ്പ്
  • പഞ്ചസാര : 1/4 കപ്പ്
  • സൺഫ്ലവർ ഓയിൽ : 1/4 കപ്പ്
  • കൊക്കോ പൗഡർ : 2 ടേബിൾ സ്പൂൺ
  • കോൺ ഫ്ലോർ : 1 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ : 1/2 ടീ സ്പൂൺ
  • ബേക്കിങ് പൗഡർ : 1/2 ടീ സ്പൂൺ
  • പാല് : 1/4 കപ്പ്

ഒരു കപ്പ് റവ മിക്സർ ഗ്രൈൻഡറിൽ നല്ല രീതിയിൽ പൊടിച്ചെടുക്കുക. അതിലേക്ക് കാൽ കപ്പ് പഞ്ചസാര പൊടിച്ച് ചേർക്കുക. അതിലേക്ക് അര കപ്പ് തൈര് ചേർക്കുക. ശേഷം അതിലേക്ക് അര കപ്പ് സൺ ഫ്ലവർ ഓയിൽചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം പത്ത് മിനുട്ടോളം മാറ്റി വെക്കുക.ഈ സമയത്ത് രണ്ട് ടേബിൾ സ്പൂണ് കൊക്കോ പൗഡറും ഒരു ടേബിൾ സ്പൂണ് കോൺ ഫ്ലോറും കൂടെ തന്നെ അര ടീസ്പൂൺ വീതം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും

കൂടെ ഒരുമിച്ച് ഒരു അരിപ്പയിൽ അരിച്ച് എടുക്കുക. ശേഷം ഇത് മിശ്രിതത്തിൽ ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കുറച്ച് പാൽ ഒഴിച്ച് കേക്ക് ബാറ്ററിന്റെ പരുവത്തിൽ ആക്കിയെടുക്കുക. ശേഷം ഒരു കുക്കർ ൽ ഓയിൽ തടവി അതിലേക്ക് മിശ്രിതം ഒഴിച്ച് ഗ്യാസ് സ്റ്റോവ് ന്റെ മുകളിൽ പഴയ ഒരു നോൺ സ്റ്റിക് തവ വെച്ച് അതിന് മുകളിൽ കുക്കർ വെക്കുക. വിസിൽ ഉപയോഗിക്കാതെ കുക്കർ അടച്ച് വെച്ച് ഇരുപത് മിനുറ്റോളം വേവിക്കുക. അതിന് ശേഷം തുറന്ന് നോക്കുമ്പോൾ വെന്ത് വളരെ മനോഹരമായ കേക്ക് ആയിട്ടുണ്ടാകും. Malappuram Thatha Vlogs by Ayishu Easy Rava Cake recipe

Rava Cake recipe