Rava banana snack recipe: വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നും വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യമാണ് എന്താണ് ഇന്ന് വൈകുന്നേരം കഴിക്കാൻ എന്നതാണ്. വല്ല ദോശയോ അപ്പമോ പുട്ടോ ഒക്കെ ഉണ്ടാക്കി കൊടുത്താൽ ഒന്നോ രണ്ടോ ദിവസം കഴിക്കും. പിന്നെ പിന്നെ ആവുമ്പോൾ മടുക്കാൻ തുടങ്ങും. പതിയെ അവർ ബിസ്ക്കറ്റിലേക്കും ബേക്കറി പലഹാരങ്ങളിലേക്കും കടക്കും.
ഇതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ. പക്ഷെ ആർക്കാണ് ഇപ്പോൾ ഇതൊക്കെ നിന്ന് ഉണ്ടാക്കാൻ സമയം. എന്നാൽ വളരെ കുറച്ചു സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. സമയം മാത്രമല്ല ഇവിടെ ലാഭം. മക്കൾക്ക് യാതൊരു മായവും ഇല്ലാതെ തന്നെ നല്ല പോഷകസമൃദ്ധമായ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം.
ഈ പലഹാരം ഉണ്ടാക്കാൻ ആകെ വേണ്ടത് കുറച്ച് റവയും നേന്ത്രപ്പഴവും തേങ്ങാപ്പാലും മാത്രം ആണ്. ആദ്യം തന്നെ കുറച്ച് തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കണം. ഇത് പിഴിഞ്ഞ് തേങ്ങാപ്പാൽ എടുത്തു വയ്ക്കണം. അതിന് ശേഷം രണ്ട് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞിട്ട് ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലിട്ട് വഴറ്റണം. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വച്ചിട്ട് കുറച്ച് നെയ്യും പഞ്ചസാരയും ചേർത്ത് ഇളക്കണം. ഇതിനെ
മറ്റൊരു ബൗളിലേക്ക് മാറ്റിയിട്ട് ചൂടോടെ കുഴച്ചതിന് ശേഷം ഉരുളകളാക്കുക. തേങ്ങ പിഴിഞ്ഞതിന്റെ ബാക്കി പീരയും നമ്മൾ ഈ പലഹാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതാണ്. ഈ പീര നമ്മൾ ചെറുതായി വീഡിയോയിൽ കാണുന്നത് പോലെ വറുത്തെടുക്കണം. അതിന് ശേഷം ഈ ഉരുളകൾ തേങ്ങാ പീരയിൽ മുക്കി എടുത്താൽ നല്ല രുചിയുള്ള പലഹാരം തയ്യാർ.Malappuram Vadakkini Vlog