ബ്രെഡ് ഉണ്ടോ ? ഈ നോമ്പ് തുറക്ക് വളരെ എളുപ്പത്തിൽ ഒരു ചിക്കൻ ഡയനാമൈറ്റ് പോക്കറ്റ് | Ramadan iftar bread Dynamite Pockets Recipe

Ramadan iftar bread Dynamite Pockets Recipe: ഒരു വെറൈറ്റി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ?! പേരിൽ തന്നെ ഒരു വെറൈറ്റിയുള്ള ഒരു സ്നാക്ക്സ് ആണ് ഇത്, ഇതിന്റെ പേരാണ് ചിക്കൻ ഡയനാമൈറ്റ് പോക്കറ്റ്, വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ ഒരു സ്നാക്സ് കഴിക്കാൻ വളരെ ടേസ്റ്റ് ആണ്, വളരെ ടെസ്റ്റിയും ക്രിസ്പിയുമായ ഒരു അടിപൊളി സ്നാക്സ് ആണ് ഇത്, ഈ സ്നാക്ക്സ് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്സ് ആണ്.

  • ബ്രഡ്
  • കോൺഫ്ലോർ
  • മുട്ട
  • ഉപ്പ്
  • ബ്രഡ് ക്രംസ്
  • എണ്ണ
  • കുരുമുളകുപൊടി
  • സോയ സോസ്
  • ചിക്കൻ
  • ടൊമാറ്റോ കെച്ചപ്പ്
  • മയോണൈസ്
  • ഉപ്പ്
  • മുളകുപൊടി
  • ലെറ്റുസ്

ഡയനാമൈറ്റ് പോക്കറ്റ് ഉണ്ടാക്കാൻ വേണ്ടി ആദ്യം 2 ബ്രെഡ് എടുക്കുക, ശേഷം സ്റ്റീൽ പാത്രത്തിന്റെ ലീഡ് വെച്ച് റൗണ്ട് ഷേപ്പിൽ അമർത്തി കൊടുത്ത് കട്ട് ചെയ്ത് എടുക്കുക, കട്ട് ചെയ്ത് എടുക്കുമ്പോൾ ഇതിന്റെ വശങ്ങൾ ഒട്ടിയാണ് കിട്ടുക, പൊട്ടിയിട്ടില്ലെങ്കിൽ കൈവെച്ച് ഇത് അമർത്തി ഒട്ടിച്ചു കൊടുക്കുക, അങ്ങനെ ആവശ്യമായ ബ്രഡ് ഇതുപോലെ കട്ട് ചെയ്ത് എടുക്കുക, ശേഷം മിക്സിയുടെ ചെറിയ ജാർ എടുക്കുക അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഇതിലേക്ക് കുറച്ചു കോൺഫ്ലോറും ഉപ്പും ചേർത്ത് കൊടുത്ത് അടിച്ചെടുക്കുക, ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം,

ശേഷം കട്ട് ചെയ്തു വെച്ച ബ്രഡ് ആദ്യം മുട്ടയുടെ മിക്സിയിൽ മുക്കിയെടുക്കുക ശേഷം ബ്രഡ് ക്രംസിൽ കോട്ട് ചെയ്തെടുക്കുക, അങ്ങനെയെല്ലാം ചെയ്തെടുക്കുക, നമ്മൾ ഇവിടെ നാലെണ്ണമാണ് തയ്യാറാക്കിയെടുത്തത് ശേഷം ഒരു പാത്രം എടുത്ത് എണ്ണ ചൂടാക്കി അതിലേക്ക് ഇത് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ശേഷം ഇത് പെട്ടെന്ന് കോരിയെടുക്കാം, ഇനി ഇതിലേക്ക് ചിക്കന്റെ ഫില്ലിംഗ് തയ്യാറാക്കി എടുക്കാൻ വേണ്ടി ഒരു പാത്രത്തിൽ ചിക്കന്റെ ബ്രെസ്റ്റ് പീസ് എടുത്ത് ചെറുതായി കട്ട് ചെയ്ത് എടുക്കുക, അതിലേക്ക് നേരത്തെ മിക്സ് ചെയ്തു മാറ്റിവെച്ച കോൺഫ്ലോറിന്റെയും മുട്ടയുടെയും

മിക്സ് 2 ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കുക, കുറച്ചു കോൺഫ്ലവർ, കുരുമുളക് പൊടി, സോയ സോസ്, എന്നിവ ചേർത്ത് കൊടുക്കുക, ശേഷം ഇത് മാറ്റി വെക്കാം, ഡയനാമൈറ്റ് സോസ് തയ്യാറാക്കാൻ വേണ്ടി ഒരു പാത്രത്തിൽ ടൊമാറ്റോ കെച്ചപ്പ്, മയോണൈസ്, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക,ശേഷം എണ്ണ ചൂടാക്കി ചിക്കൻ ഇട്ടുകൊടുത്ത് രണ്ടുവശവും നന്നായി ഫ്രൈ ആകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കുക, ശേഷം ഇത് കോരിയെടുക്കാം, ഇനി ഇത് സെറ്റ് ചെയ്യാൻ വേണ്ടി ഫ്രൈ ചെയ്തെടുത്ത ബ്രെഡ് രണ്ടായി മുറിക്കുക, ശേഷം അതിലേക്ക് ഈ സോസ് പുരട്ടി കൊടുക്കുക, ശേഷം ലെറ്റുസ് ചെറിയ പീസ്, ചിക്കൻ പൊരിച്ചത്, എന്നിവ വെച്ച് കൊടുക്കുക, ശേഷം വീണ്ടും സോസ് പുരട്ടി കൊടുക്കുക, Ramadan iftar bread Dynamite Pockets Recipe