About Puri Making using Leftover Rice recipe
എല്ലാവർക്കും പൂരി ഇഷ്ടമല്ലേ ? പൂരി ഉണ്ടാക്കുമ്പോൾ ധാരാളമായി എണ്ണ കുടിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇതിനായി നമ്മൾ ചോറ് വയ്ക്കുമ്പോൾ ബാക്കി വരുന്ന ചോറ് മാത്രം മതിയാകും. അതെങ്ങനെയാണ് എന്നല്ലേ? താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ വളരെ വിശദമായി തന്നെ പറയുന്നു. എങ്ങനെയെന്ന് നോക്കിയാലോ ?
Ingredients
- ചോറ്
- റവ
- ഉപ്പ്
How to make Puri Making using Leftover Rice recipe
തലേ ദിവസം ബാക്കിയായ ചോറ് 2 ഗ്ലാസ്സ് എടുക്കുക. അതേ ഗ്ലാസിൽ 1 1/ 2 ഗ്ലാസ്സ് ഗോതമ്പു മാവ് എടുക്കുക. ഇതിലേക്ക് 1/ 4 ഗ്ലാസ്സ് റവ കൂടി ചേർക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക.. ഇത് ഒരുപാട് കുഴയ്ക്കുകയും വേണ്ട. ചെറുതായി ഒന്ന് കുഴച്ചിട്ട് പൂരിക്ക് വേണ്ടി ചെറിയ ഉരുളകളാക്കുക. ഇത് എല്ലാം പരത്തി എടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഓരോ പൂരി ആയി പൊരിച്ചെടുക്കുക. ഈ പൂരിക്കൊപ്പം കഴിക്കാൻ
ഒരു പട്ടാണി കടല കറിയും കൂടി ആയാൽ കുശാൽ അല്ലേ? അതിനായി കുറച്ചു പട്ടാണി നമുക്ക് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. ശേഷം ചീനച്ചട്ടിയിൽ ജീരകം, പെരുംജീരകം, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവ വറുത്തെടുക്കുക. ഇതിലേക്ക് അൽപ്പം തേങ്ങ ഇട്ട് വറുക്കണം. ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും കൂടി ചേർക്കണം. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചിട്ട് അൽപം ജീരകം, പെരുംജീരകം, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം സവാളയും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയും വഴറ്റിയിട്ട് തേങ്ങാകൂട്ട് അരച്ചതും കൂടി ചേർക്കാം. ഒപ്പം കുതിർത്തു വച്ചിരിക്കുന്ന പട്ടാണിയും ചേർത്ത് വച്ചതിന് ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വയ്ക്കുക. മൂന്നു വിസ്സിൽ വന്നതിന് ശേഷം തുറന്നു നോക്കുക. ഇതിലേക്ക് മല്ലിയിലയും കൂടി ചേർക്കുക. പൂരിയ്‌ക്കൊപ്പം കഴിക്കാൻ വേണ്ട കറി തയ്യാർ. Video Credit : Malappuram Thatha Vlogs by Ayishu