Pressure Cooker Chicken Biriyani recipe
ബിരിയാണി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.! ഒട്ടുമിക്കപേരുടെയും ഇഷ്ട്ട ഭക്ഷണം തന്നെയാണ് നല്ല ചിക്കൻ ബിരിയാണി എന്നത്. എന്നാൽ ഉണ്ടാക്കാൻ ഉള്ള മടികാരണം പലരും അത് വേണ്ടെന്ന് വെക്കുകയാണ് പതിവ്. എന്നാൽ വെറും ഇരുപത് മിനുട്ടിൽ ഒരു കിടിലൻ ബിരിയാണി കുക്കറിൽ തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..
ചേരുവകകൾ
- ചിക്കൻ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- നാരങ്ങ
- ഉപ്പ്
- തൈര്
- ബസുമതി
- നെയ്യ്
- തക്കാളി
- മഞ്ഞൾപൊടി
- മുളക്പൊടി
- മല്ലിപൊടി
- ഗരംമസാല
- അണ്ടിപ്പരിപ്പ്
- മുന്തിരി
- പട്ട
- ഗ്രാമ്പു
- നാരങ്ങ
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- സബോള
തയാറാക്കുന്ന വിധം : Pressure Cooker Chicken Biriyani recipe
ആദ്യമായി തന്നെ നന്നായി കഴികി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു പകുതി ചെറു നാരങ്ങയുടെ നീര്, ഒരു ടേബിൾസ്പൂൺ തൈര്, എന്നിവയെല്ലാം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ചോറ് വെക്കുന്നതിനായി ബസുമതി അരിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഗ്ലാസ് അരിയാണ് എടുത്തിട്ടുള്ളത്. അരി നന്നായി കഴുകിയത് ശേഷം 20 മിനുട്ടാണ് കുതിർത്തുവെക്കേണ്ടത്.
അടുത്തതായി ചോറുവെക്കുന്നതിനായി അത്യാവശ്യം വലിയ കുക്കർ തന്നെയാണ് നമ്മൾ എടുക്കേണ്ടത്. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യും ഒരു ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിലും ചേർത്തുകൊടുക്കാം. ഏതു ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു പത്ത് അണ്ടിപ്പരിപ്പ് ഒന്ന് വറുത്തെടുക്കാം. ശേഷം മുന്തിരിയും വറുത്തെടുക്കാം. ശേഷം ഇതൊന്ന് മാറ്റിവെക്കാം. അതിനുശേഷം നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന സവോള ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ഇതും മാറ്റി വെക്കാം, ശേഷം പട്ട, ഗ്രാമ്പു, കരയാമ്പൂവ്, എന്നിവ ഒന്ന് വാട്ടി എടുത്തതിന് ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന
മൂന്ന് സബോള ചേർത്തുകൊടുക്കാം. ഇതൊന്ന് വേഗം വഴന്നുകിട്ടുന്നതിനായി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുക്കാം. ഇതൊന്ന് നന്നായി വാദി വരുമ്പോൾ ഇഞ്ചി പച്ചമുളക് പേസ്റ്റ് കറിവേപ്പില, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. എബി ഇതിലേക്ക് ഒരു തക്കാളി ചേർത്തുകൊടുക്കാം ശേഷം ഇതിലേക്ക് പൊടികൾ ചേർത്തുകൊടുക്കാം. ആദ്യം മല്ലിപൊടി, മഞ്ഞൽപൊടി, മുളക്പൊടി, ഗരംമസാല, എന്നിവയെല്ലാം ഒന്ന് യോചിപ്പിച്ചതിനു ശേഷം ഇതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അല്പം മല്ലിയിലയും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്ന് വേവിച്ചെടുക്കാം. വെയിറ്റ് ഇടത്തെ വേണം വേവിച്ചെടുക്കാൻ. ചിക്കൻ വെന്തതിനു ശേഷം നേരത്തെ കുതിർത്തുവെച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർത്തുകൊടുക്കാം. ശേഷം രണ്ട് ടേബിൾസ്പൂൺ നെയ്യും, വറത്തു വെച്ചിരിക്കുന്ന സവോളയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കാം. വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. video ക്രെഡിറ്റ് : Abi Firoz -Mommy Vlogger