- പൊട്ടുകടല
- ശർക്കര
- പാൽ
- അണ്ടിപ്പരിപ്പ്
- മുന്തിരി
പൊട്ടുകടല മിക്സിയുടെ ജാറിൽ നന്നായിട്ട് പൊടിച്ചെടുക്കുക, അതിനുശേഷം അതിലേക്ക് വെള്ളം ഒഴിച്ച് നന്നായിട്ടൊന്ന് അരച്ചെടുക്കുക, അതിനുശേഷം മറ്റൊരു പാത്രം വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നായിട്ട് ചൂടാക്കി ശർക്കര പാക്കി എടുത്തതിനുശേഷം, അതിലേക്ക് പൊട്ടുകടല പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക..
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ആവശ്യത്തിന് പാലും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ചെടുക്കുക. പാൽ വേണ്ടാത്തവർക്ക് ഒഴിവാക്കാവുന്നതാണ്… അവസാനമായി മൂപ്പിച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം… 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈയൊരു പായസം എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറും…. ഒരുപാട് സമയമെടുത്ത് ഉണ്ടാക്കുന്ന പ്രഥമൻ പോലെ ഒന്നുമല്ല ഈ ഒരു പായസം…. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പായസം തയ്യാറാക്കുന്ന വിധം റെസിപ്പി ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Amma Secret Recipes Pottukadala payasam recipe