നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും റേഷൻ കടകളിൽ നിന്നും കിട്ടുന്ന അരി മിക്കപ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. കാരണം ഈ അരി ഉപയോഗിച്ച് ചോറ് വെച്ച് കഴിഞ്ഞാൽ കൂടുതലായി വെന്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ റേഷൻ അരി ഉപയോഗിച്ച്
കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യത്തിനുള്ള അരിയെടുത്ത് നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ഈയൊരു രീതിയിൽ അരി വെള്ളത്തിൽ കിടന്ന് കുതിർന്നു കിട്ടണം. ശേഷം അരിയിലെ വെള്ളം പൂർണ്ണമായും കളഞ്ഞ് അത് മിക്സിയുടെ ജാറിലേക്ക് ഇടുക.
അതോടൊപ്പം ഒരുപിടി അളവിൽ ചെറിയ ഉള്ളി, ജീരകം എന്നിവ കൂടി ചേർത്ത് അല്പം വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു കാരണവശാലും വെള്ളത്തിന്റെ അളവ് കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അരച്ചുവെച്ച മാവിലേക്ക് അരിപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് അത്യാവിശ്യം കട്ടിയുള്ള മാവിന്റെ പരുവത്തിൽ ആക്കി എടുക്കണം. ശേഷം ഒരു വാഴയിലയുടെ മുകളിൽ അല്പം എണ്ണ തടവി തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത്
പൂരിക്ക് പരത്തുന്നതു പോലെ വട്ടത്തിൽ പരത്തിയെടുക്കുക. പലഹാരം വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒരു പാനിൽ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് പരത്തി വെച്ച മാവിട്ട് വറുത്ത് കോരുക. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. റേഷൻകടയിൽ നിന്നും ലഭിക്കുന്ന റേഷനരി ഈയൊരു രീതിയിൽ ഒരു തവണ തയ്യാറാക്കി നോക്കി കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.