പലഹാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഉഴുന്ന് വട, നല്ല ചൂടോടെ മൊരിഞ്ഞ വട ഉണ്ടെങ്കിൽ ചായ കുടിക്കാൻ കൂടുതൽ ഇഷ്ടമായിരിക്കും. നാടൻ പലഹാരങ്ങളിൽ ഒന്നാം സ്ഥാനം ആണെങ്കിലും ഉഴുന്ന് വട തയ്യാറാക്കാൻ പലർക്കും മടിയാണ്, അതിനു പല കാരണങ്ങൾ ഉണ്ട്, മാവ് അരയ്ക്കുമ്പോൾ ശരിയാകാറില്ല, അല്ലെങ്കിൽ വടയുടെ രൂപം അതെ പോലെ
ആയി വരുന്നില്ല ഇങ്ങനെ പല കാരണങ്ങൾ പറയാറുണ്ട്. അതിനെല്ലാം ഒരു പരിഹാരം ആണ് ഇവിടെ പറയുന്നത്. ഉഴുന്ന് കുതിർക്കാൻ ആയി ഒരു പാത്രത്തിലേക്ക് എടുത്തു അതിന്റെ ഒപ്പം, രണ്ട് സ്പൂൺ പച്ചരിയും കൂടെ ചേർക്കുക. രണ്ട് മണിക്കൂർ കുതിർത്ത ശേഷം ഉഴുന്നും അരിയും അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മാവിലേക്ക് ചെറുതായി അരിഞ്ഞ സവാളയും, പച്ചമുളകും, അരിഞ്ഞെടുത്ത കറി
വേപ്പിലയും, ചതച്ച കുരുമുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരച്ച് എടുക്കാൻ, മിക്സിയിൽ അരഞ്ഞു കിട്ടാൻ വേണമെങ്കിൽ 2 സ്പൂൺ വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ശേഷം ഒരു അരിപ്പ എടുക്കുക. അരിപ്പയുടെ മുകളിലേക്ക് ഒരു സ്പൂൺ മാവ് വച്ചു സ്പൂൺ കൊണ്ട് തന്നെ നടുവിൽ ഒരു ഹോൾ ഇട്ടു കൊടുക്കുക.
ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിപ്പയിലെ മാവ് എണ്ണയിലേക്ക് ഇട്ടു വറുത്തു എടുക്കുക. വളരെ രുചികരമായ ഉഴുന്ന് വട തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്. sruthis kitchen