കാളൻ ഇനി ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..!! കിടിലൻ രുചിയാണ്.. സദ്യ കാളൻ തയ്യാറാക്കിയെടുക്കാം | Perfect Sadya Kalan Recipe

Perfect Sadya Kalan Recipe: ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയത്,1 ടേബിൾസ്പൂൺ ചെറിയ ജീരകം,2 പച്ചമുളക്, കുറച്ച് വെള്ളം എന്നിവ ചേർത്ത് ഫൈൻ പേസ്റ്റ് ആയി അരച്ചെടുക്കുക. 2 പച്ചക്കായ വൃത്തിയാക്കി ചരിച്ച് മുറിച്ചിടുക. അത് ഒരു ചട്ടിയിലേക്കിട്ട് ഒപ്പം തന്നെ 5 പച്ചമുളക്,1 ടേബിൾസ്പൂൺ മഞ്ഞൾപൊടി,കാൽ ടേബിൾസ്പൂൺ മുളക് പൊടി,1 ടേബിൾസ്പൂൺ കുരുമുളക് പൊടി,

ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കായ വേവാനാവശ്യമായ വെള്ളവും ചേർത്ത് അടുപ്പത്തു വെക്കുക. കായ നന്നായി വെന്താൽ അതിലേക്ക് തേങ്ങാ അരപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളക്കണം. ശേഷം തീ ഓഫ്‌ ചെയ്യുക. എന്നിട്ട് നല്ല പുളിയുള്ള തൈര് ഒന്ന് മിക്സിയിൽ അരച്ച് ചേർക്കുക. ഇനി കാളൻ വറവിടണം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച്

വെളിച്ചെണ്ണയൊഴിക്കുക. അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. അതിനോട് ഒപ്പം തന്നെ ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് മൂപ്പിച്ച് കാളനിലേക്ക് ഒഴിക്കുക. കാളൻ റെഡി.. ഇനി പച്ചക്കായയുടെ തൊണ്ട് വച്ച് ഒരു മെഴുക്കുപുരട്ടി കൂടി തയ്യാറാക്കാം. അതിനായി ഒരു ചട്ടി അടുപ്പത്തു വെക്കുക. അതിലേക്ക് നന്നായി വെളിച്ചെണ്ണ ഒഴിക്കുക.

ചൂടാവുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് കുറച്ചു സവാള അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് ഉണക്ക മുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും ചേർത്ത് ഒന്ന് കൂടി ഇളക്കി പച്ചക്കായയുടെ തൊണ്ട് ചേർക്കാം. അതിലേക്ക് ആവശ്യമായ ഉപ്പും കൂടി ചേർത്തിളക്കി നന്നായി വേവിക്കുക. പച്ചക്കായ തൊണ്ട് മെഴുക്കുപുരട്ടിയും റെഡി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.

Perfect Sadya Kalan Recipe