Perfect Railway canteen upma recipe: റെയിൽവേ കാന്റീനിലെ ഉപ്മാവ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഒരു പ്രത്യേക ടേസ്റ്റ് ആണ് ഈ ഒരു ഉപ്പ് മാവിന് കുറച്ചു കുഴഞ്ഞിട്ടുള്ള ഉപ്പ്മാവ് എപ്പോഴും ഒരു തവണ കഴിച്ചു കഴിഞ്ഞാൽ ഒന്നുകൂടെ കഴിക്കാൻ തോന്നും, എന്തൊ ഒരു പ്രത്യേകത ഇല്ലെ ആ ഒരു പ്രത്യേകത എന്താണ് എന്നാണ് ഇന്നിവിടെ നമ്മൾ നോക്കുന്നത്.അതിനായി ആദ്യം ചെയ്യേണ്ടത്
റവ നന്നായി വറുത്തെടുക്കുക, ബോംബെ റവ തന്നെ വേണം ഇതിന് ഉപയോഗിക്കേണ്ടത്, റവ നന്നായി വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക, ഒരു ചീന ചട്ടി വച്ചു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക, കടുക് പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് അതൊന്നു മൂപ്പിച്ചെടുക്കുക.ശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമുളക് കട്ട് ചെയ്തത് ചേർത്തുകൊടുക്കുക അണ്ടിപ്പരിപ്പും ചേർത്ത് കൊടുത്ത് വീണ്ടും അതും മൂപ്പിച്ചു എടുക്കുക.
അതിലേക്ക് സവാള കൂടി ചേർത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ചുകൊടുത്ത് ആ വെള്ളം തിളപ്പിക്കുക.വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് റവ കുറച്ചു കുറച്ചായിട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക ആവശ്യത്തിന് മല്ലിയില കൂടി അതിനു മുകളിലേക്ക് വിതറി കൊടുക്കുക, വളരെ രുചികരമായ ഉപ്പുമാവ് കുറച്ചു കുഴഞ്ഞ രീതിയിൽ ഒക്കെയാണ് ഉണ്ടാവുക പക്ഷേ വളരെയധികം സ്വാദാണ് ഈ ഒരു ഉപ്പുമാവിന്
അണ്ടിപ്പരിപ്പ് ഒക്കെ ഇടുമ്പോൾ ഒരു പ്രത്യേക വാസനയും ഈയൊരു വിഭവത്തിന് ഉണ്ട്.തയ്യാറാക്കാൻ അധികം സമയം എടുക്കില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും റെയിൽവേ ഓർമ്മകളിലൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണത് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഒരു നൊസ്റ്റാൾജിക് വിഭവമാണ് ഇന്നത്തെ ഈ ഒരു ഉപ്മാവ്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Sree’s Veg Menu