Perfect Palappam batter recipe: കേരളത്തിലെ മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിരിക്കുന്ന ഒരു പലഹാരമാണ് ആപ്പം. എഗ്ഗ് റോസ്റ്റ്, സ്റ്റൂ എന്നിങ്ങനെ വ്യത്യസ്ത കറികളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ആപ്പം എല്ലാവരുടെയും പ്രിയ പലഹാരാമാണെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മാവിന്റെ കൺസിസ്റ്റൻസി,
ഫെർമെന്റ് എന്നിവ ശരിയായിട്ടില്ല എങ്കിൽ ഉദ്ദേശിച്ച രീതിയിൽ ആപ്പം സോഫ്റ്റ് ആയി കിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ആപ്പം ഉണ്ടാക്കുമ്പോൾ കൃത്യമായ രുചിയും സോഫ്റ്റ്നസും ലഭിക്കാനായി കൂടുതൽ പേരും യീസ്റ്റാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യീസ്റ്റ് ഉപയോഗപ്പെടുത്തുന്നതിന് പകരമായി പച്ചമുളക് ഉപയോഗിച്ച് മാവ് പുളിപ്പിച്ച് എടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് നോക്കാം. രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ഏകദേശം 4 മുതൽ 5 മണിക്കൂർ കഴിഞ്ഞാൽ അരി വെള്ളത്തിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. എടുത്തുവെച്ച അരിയിൽ നിന്നും ഒരു കപ്പ് അളവിൽ അരിയും, കാൽ കപ്പ് അളവിൽ ചോറും, ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതേ രീതിയിൽ രണ്ടാമത്തെ കപ്പ് അരി അരയ്ക്കാനായി എടുക്കുമ്പോൾ അതോടൊപ്പം കാൽ കപ്പ് അളവിൽ തേങ്ങയും,
മൂന്ന് സ്പൂൺ പഞ്ചസാരയും ചേർത്ത് വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത മാവ് മുഴുവനായും ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം മൂന്ന് പച്ചമുളക് എടുത്ത് അതു കൂടി മാവിൽ ഇട്ട് അടച്ചുവയ്ക്കുക. രാവിലെയാണ് ആപ്പം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി ഈ രീതിയിൽ മാവ് പുളിപ്പിക്കാനായി വയ്ക്കാവുന്നതാണ്. രാവിലെ ആകുമ്പോഴേക്കും മാവ് നല്ല രീതിയിൽ പുളിച്ച് പൊന്തി കിട്ടുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം നല്ല സോഫ്റ്റ് ആപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Miracle foodies