അറിയാത്ത രുചിയിലൊരു കിടു ചിക്കൻ റോൾ റെസിപ്പി.! ആർക്കും ഉണ്ടാകാം ബേക്കറി സ്റ്റൈൽ ചിക്കൻ റോൾ | Perfect easy chicken roll Recipe

ഇന്നത്തെ റെസിപ്പി വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ റോൾ എങ്ങനെ ഉണ്ടാക്കാം എന്നതാണ്, എന്നാൽ ഈ ചിക്കൻ റോൾ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!

  • എണ്ണ
  • വലിയ ജീരകം : 1/4 ടീസ്പൂൺ
  • സവാള : 2 എണ്ണം
  • ഉപ്പ് ആവശ്യത്തിന്
  • പച്ചമുളക്
  • കറിവേപ്പില
  • മുളകുപൊടി : 1 ടീസ്പൂൺ
  • ചിക്കൻ മസാല : 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 2 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി : 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി
  • മൈദ : 3 കപ്പ്
  • ചിക്കൻ
  • മുട്ട : 2-3 എണ്ണം
  • ബ്രഡ്

തയ്യാറാക്കുന്ന വിധം

ആദ്യം പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1/4 വലിയ ജീരകം, 2 സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റി എടുക്കുക, ശേഷം ഇതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക, ഉള്ളി വഴന്നു വരുമ്പോൾ ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക,

ഇതിന്റെ പച്ചമണം മാറുന്നത് വരെ ഇത് നന്നായി ഇളക്കി കൊടുത്തു മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ ചിക്കൻ മസാല, എന്നിവ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് വേവിച്ചെടുത്ത ചിക്കൻ ചെറുതായി ചെയ്ത് എടുത്തത് ഇതിലേക്ക് ഇട്ടു കൊടുക്കുക, എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത മല്ലിയില ചേർത്ത് കൊടുക്കുക,

ഇപ്പോൾ ഫില്ലിംഗ്സ് റെഡിയായിട്ടുണ്ട് ഇനി തീ ഓഫ് ചെയ്യാം, ഡോള് ചെയ്യാൻ മാവുണ്ടാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് മൂന്ന് കപ്പ് മൈദ ഇട്ടു കൊടുക്കുക, ശേഷം രണ്ട് കോഴിമുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ഇതൊന്ന് അടിച്ചെടുക്കാം, ഒരുപാട് കുറച്ച് ലൂസിൽ വേണം അടിച്ചെടുക്കാൻ, ദോശമാവിന്റെ കൺസിസ്റ്റൻസിയിലാണ് വേണ്ടത്, ഇനി റോള് കോട്ട് ചെയ്തെടുക്കാൻ വേണ്ടി 5-6 ബ്രഡ് സ്ലൈസ് എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക, ഇനി ഒരു ബൗളിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക,

ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ശേഷം നമ്മൾ റെഡിയാക്കി വെച്ച ബാറ്റർ കൊണ്ട് ദോശ ചുട്ടെടുക്കുക, എന്നിട്ട് ഇതിലേക്ക് ഫില്ലിംഗ്സ് വെച്ച് കൊടുക്കുക, ശേഷം ഇത് റോൾ ചെയ്തെടുക്കാം, അങ്ങനെയെല്ലാം ചെയ്തെടുക്കുക, ശേഷം ഓരോ റോളുകൾ മുട്ടയിൽ ഡിപ്പ് ചെയ്ത് ബ്രഡ് ക്രംസിൽ കൊട്ട് ചെയ്തെടുക്കുക, അങ്ങനെയെല്ലാം ചെയ്തെടുക്കുക, ശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക അതിലേക്ക് ചിക്കൻറോൾ ഇട്ടുകൊടുത്ത് രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി ചിക്കൻ റോൾ തയ്യാറായിട്ടുണ്ട്!! Perfect easy chicken roll Recipe

Perfect easy chicken roll Recipe