ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് ഗോതമ്പ് പൂരി.!! ഈ ഒരു സൂത്രം ചെയ്‌താൽ നല്ല പെർഫെക്റ്റ് പൂരി എളുപ്പം റെഡിയാക്കാം | Perfect Crispy Puffy Poori Recipe
Poori is a popular Indian deep-fried bread that is enjoyed with various side dishes like potato curry, chana masala, or even with a cup of chai. It is a simple and delicious dish that can be made with just a few ingredients.
Perfect Crispy Puffy Poori Recipe :ഒട്ടുമിക്കപേർക്കും ഇഷ്ടമുള്ള പലഹാരമാണല്ലോ നമ്മുടെ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഒട്ടും തന്നെയില്ല. ഒരു തരിപോലും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ. ആദ്യമായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ 2 കപ്പ് ആട്ട, 2 ടീസ്പൂൺ വീതം മൈദ, റവ എന്നിവ നന്നായി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്തശേഷം 1 കപ്പ് വെള്ളം തിളച്ചുവരുമ്പോൾ ഈ മിക്സിലേക്കു ചേർത്ത് കൊടുത്തു ചപ്പാത്തി മാവു കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. മുകളിൽ 2 ടീസ്പൂൺ ഓയിൽ തൂവി കൊടുത്തതിനു ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കുക.
ശേഷം ചെറിയ ഉരുളകളാക്കി പ്രസ്സിൽ വെച്ച് പൂരി പരത്തിയെടുക്കാം. എണ്ണ ചൂടായിവരുമ്പോൾ അതിലേക്കു ഇട്ടുകൊടുത്തു വറുത്തു കോരിയെടുക്കാവുന്നതാണ്. ഒട്ടും എണ്ണ പിടിക്കാത്ത സൂപ്പർ ടേസ്റ്റി പൂരി റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ…ഇഷ്ടപ്പെടും എന്ന് തീർച്ചയാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchenഎന്ന യൂട്യൂബ് ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കല്ലേ..
English summary : Perfect Crispy Puffy Poori Recipe