Perfect Chicken Masala Recipe: എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ഈ കറികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ രുചി. ആ ഒരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട്
പരാജയപ്പെട്ടവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാലയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കണമെങ്കിൽ അതിലെ പ്രധാന ചേരുവയായ ചിക്കൻ മസാല തയ്യാറാക്കുക എന്നതാണ് പ്രധാന കാര്യം. ഈ ചിക്കൻ മസാലയിലേക്ക് എല്ലാ ചേരുവകളും കൃത്യമായ അളവിൽ എടുത്താൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ലഭിക്കുകയുള്ളൂ. അത് എങ്ങിനെയാണെന്ന് നോക്കാം.
ചിക്കൻ മസാല പൊടിയിലേക്ക് ആവശ്യമായ പ്രധാന സാധനങ്ങൾ ഒരു പിടി അളവിൽ കുരുമുളക്, ഉണക്കമുളക്, രണ്ട് ടീസ്പൂൺ അളവിൽ ഏലക്ക, പട്ട, ഗ്രാമ്പൂ, ജാതിയുടെ പൂവ്, ജാതിപത്രി, പെരുംജീരകം, നല്ല ജീരകം, കസ്കസ്, വഴനയില,അണ്ടിപ്പരിപ്പ്,കറിവേപ്പില, മല്ലി ഇത്രയുമാണ്. എടുത്തുവച്ച ചേരുവകൾ കുറേശ്ശെയായി ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കണം. ഒരു കാരണവശാലും ഇത്തരം ചേരുവകൾ ചൂടാക്കുമ്പോൾ കരിഞ്ഞു പോകാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയാണെങ്കിൽ കറി തയ്യാറാക്കുമ്പോൾ കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. പൊടികൾ ചൂടാക്കി എടുത്ത ശേഷം ഒട്ടും നനവില്ലാത്ത മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ശേഷം എയർ ടൈറ്റ് ആയ കണ്ടയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം ഈ ഒരു പൊടി എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.