Pazham Pal Kozhukkatta Recipe: നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായ ഒരു പാൽ കൊഴുക്കട്ട തയ്യാറാക്കാൻ സാധാരണ നേന്ത്രപ്പഴം വെറുതെ കഴിക്കാൻ ആയിരുന്നാലും ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ മടുപ്പാവും എന്നാൽ ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ കഴിച്ചു കൊണ്ടേ ഇരിക്കാൻ തോന്നും. രാവിലെ ആയാലും, വൈകിട്ട് നാലുമണിക്ക് കഴിക്കാൻ ആയാലും, രാത്രിയിൽ ആയാലും ഇതു ഇതു മതി.
നേന്ത്രപഴം കഴിക്കാൻ മടിയുള്ളവരെ കഴിപ്പിക്കാനും ഒരു നല്ല മാർഗം ആണ്. ഇതിന്റെ സ്വാദ് അറിഞ്ഞാൽ എന്നും വേണം എന്ന് പറയും. ശരീരത്തിന് വളരെ നല്ലതാണ് നേന്ത്ര പഴം, ഡെയിലി ഒരു പഴം കഴിക്കുന്നത് വളരെ നല്ലതാണ്. നേന്ത്രപഴം കൊണ്ട് നല്ലൊരു പാൽ കൊഴുക്കട്ട ആണ് തയ്യാറാക്കുന്നത്. അതിനായി നേന്ത്രപഴം പുഴുങ്ങി ഉടച്ചു എടുക്കുക. ശേഷം ഇടിയപ്പത്തിന്റെ മാവ് ചേർത്ത് ഒരു നുള്ള് ഉപ്പും, ചേർത്ത് ചൂട്
വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കുക. ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളവും ശർക്കരയും ചേർത്ത് നന്നായി ഉരുക്കി അതിലേക്ക്, ഉരുളകൾ എല്ലാം ചേർത്ത് ശർക്കരയിൽ നന്നായി വഴറ്റി എടുക്കുക. ശർക്കര മുഴുവൻ ഉരുളകളിൽ ആയി കഴിഞ്ഞാൽ അതിലേക്ക് തേങ്ങാ പാൽ ചേർത്ത് കൊടുക്കാം. തേങ്ങാ
പാലിൽ നന്നായി കുറുകി വരുമ്പോൾ ഏലക്ക പൊടി വേണ്ടവർക്ക് ചേർത്ത് കൊടുക്കാം. നന്നായി വെന്തു രുചികരമായ കൊഴുക്കട്ട ആണ് ഇത്. തീ അണച്ചു കഴിഞ്ഞു ഒരു സ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുക്കാം. ഈ കൊഴുക്കട്ട തയാറാകുന്നത് കാണാൻ തന്നെ മനോഹരമാണ്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണാവുന്നത്. NEETHA’S TASTELAND