Paratha poori recipe: പൊറോട്ട രുചിയിൽ നല്ലൊരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത് ഇതൊരു പൂരിയാണ്, സാധാരണ ആയിട്ടുണ്ടാക്കുന്ന പൂരി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണ് ലെയർ ആയിട്ടുള്ള പൂരി. പൂരി ഒരു നാല് ലെയറിലാണ് കിട്ടുന്നത്. അതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് പാൽപ്പൊടി ചേർത്ത് കൊടുക്കാം,
ഒപ്പം തന്നെ ഉപ്പും, ആവശ്യത്തിന് എണ്ണയും, കുറച്ചു വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം കുറച്ച് മൈദമാവ് തുകിയതിനു ശേഷം മൂന്നു ഉരുളകളായി എടുത്തു നന്നായിട്ട് പരത്തിയെടുക്കുക. പരത്തി എടുത്തതിനുശേഷം ഇതിന് മുകളിലായി എണ്ണ സ്പ്രെഡ് കുറച്ച് മാവും സ്പ്രെഡ് ചെയ്തു ഇതിനെ നാലായി മടക്കി വീണ്ടും പരത്തി എടുത്തതിനുശേഷം, ഒരു നാല് ത്രികോണ ഷേപ്പിൽ മുറിച്ചെടുത്ത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്… ശേഷം ഏത് കറി
കൂട്ടിയും കഴിക്കാവുന്നതാണ്, വളരെ രുചിയും ആണ് ഈ ഒരു പൂരി പാൽപ്പൊടി ചേർക്കുന്നത് കൊണ്ട് തന്നെ വളരെ രുചികരമാണ് പാൽപ്പൊടിക്ക് പകരം പാലു വേണമെങ്കിലും ചേർത്ത് കുഴക്കാവുന്നതാണ് .. പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പൂരിയാണ് നാല് ഷേപ്പിൽ കട്ട് ചെയ്യുന്നത് കൊണ്ട് തന്നെ ഇത് ഒരു തവണ നാലെണ്ണം തയ്യാറാക്കി എടുക്കാൻ സാധിക്കും..
ഈ പൂരി വളരെ മൃദുവാണ്, കറി ഇല്ലെങ്കിലും കഴിക്കാവുന്നതാണ്, കൂടാതെ, എത്ര സമയം കഴിഞ്ഞാലും നല്ല സ്വാദ് ആണ്, അത് കൂടാതെ പാൽ പൊടി ചേർക്കുന്നത് കൊണ്ട് തന്നെ വളരെ രുചികരമാണ്..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെ യ്യാനും ഷെയർ ചെയ്യാനും മറക്കരുത്…Video credits : She book.