Papaya Air layering method in pot: നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് പപ്പായ. അതുകൊണ്ടു തന്നെ പപ്പായ പച്ചയ്ക്കും പഴുപ്പിച്ചുമെല്ലാം ഉപയോഗിക്കുന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീട്ടിൽ ഒരു പപ്പായ തൈ എങ്കിലും വെച്ചു പിടിപ്പിക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. ഇങ്ങിനെ നട്ടെടുക്കുന്ന ചെടിയിൽ നിന്നും
ആവശ്യത്തിന് കായ് ഫലം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. പപ്പായ ചെടി കുലകുത്തി കായ്ക്കാനായി പ്രത്യേകം ചെടി നടേണ്ടതില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം. അതിനു പകരമായി മാതൃ സസ്യത്തിൽ നിന്നു തന്നെ ഒരു പുതിയ ചെടിയുടെ അതേ രീതിയിൽ പപ്പായ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെടിയുടെ കട്ടിയുള്ള ഒരു ശിഖരം നോക്കി
തിരഞ്ഞെടുക്കണം. ശേഷം അതിന്റെ നടുഭാഗത്ത് ഒരു ചെറിയ വെട്ടിട്ടു കൊടുക്കുക. ഈയൊരു വെട്ടിലേക്ക് കയറി നിൽക്കുന്ന രീതിയിൽ ഒരു ചെറിയ പ്ലാസ്റ്റിക് കഷണം മുറിച്ചെടുത്ത് സെറ്റ് ചെയ്തു കൊടുക്കുക. ഇവ തമ്മിൽ പരസ്പരം മുട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് ആ ഭാഗം കെട്ടിക്കൊടുക്കുക. അതിനകത്തേക്ക് പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കണം. ഇവിടെ പോട്ടിംഗ് മിക്സ് ആയി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം ചകിരി ചോറും
കരിയുടെ വെള്ളവും ചേർത്ത കൂട്ടാണ്. കരിയുടെ വെള്ളം ചെടിയുടെ വളർച്ചയ്ക്കുള്ള ഒരു ഹോർമോൺ എന്ന രീതിയിൽ വർക്ക് ചെയ്യുന്നതാണ്. കവറിലേക്ക് മണ്ണുകൂടി ഫിൽ ചെയ്ത ശേഷം കവറിന്റെ മുകൾഭാഗം കൂടി കെട്ടിക്കൊടുക്കാം. കുറച്ചു ദിവസം കഴിഞ്ഞ് കവർ അഴിച്ചു നോക്കുമ്പോൾ ഈ ഒരു ഭാഗത്ത് പുതിയ വേരുകൾ മുളച്ച് ഒരു പുതിയ ചെടിയുടെ രൂപത്തിലേക്ക് മാറിയിട്ടുണ്ടാകും. മാത്രമല്ല ഒരു പുതിയ ചെടിയിൽ ഉണ്ടാകുന്ന അതേ രീതിയിൽ പപ്പായ നിറച്ച് ഉണ്ടാവുകയും ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.