ചിക്കൻ ഒരുതവണ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ! നിമിഷനേരത്തിൽ പൊടികളില്ലാതെ ചെയ്യാം..രുചിയറിഞ്ഞാൽ വീണ്ടും കഴിക്കാന്‍ തോന്നും | Pallipalayam Chicken recipe

Pallipalayam Chicken recipe: പൊടികൾ ഒന്നും ഇല്ലാതെ നിമിഷ നേരം കൊണ്ട് അടിപൊളി ചിക്കൻ റോസ്റ്റ്. നിമിഷ നേരം കൊണ്ട് ഒരു ചിക്കൻ റോസ്റ്റ് പൊടികൾ ഒന്നും ഇല്ലാതെ തയ്യാറാക്കാം. പൊടികൾ ഇല്ലാതെ എങ്ങനെ കറി ഉണ്ടാകും എന്നു ആലോചിക്കുന്നുണ്ടാകും അല്ലെ. എന്നാൽ വളരെ എളുപ്പമാണ് ഈ വിഭവം ഒരു പ്രേത്യേക രുചിയും ആണ് ഈ വിഭവം.മുളകും ചെറിയ ഉള്ളിയും

മാത്രമായാൽ ഉണ്ടാകുന്ന ഒരു പ്രതേക സ്വാദ് പറഞ്ഞറിയിക്കാൻ ആവില്ല, വെള്ളം ഇല്ലാതെ ആണ് ഈ വിഭവം തയ്യാറാക്കുന്നത്. ചോറിനൊപ്പം മാത്രമല്ല ഇതൊക്കെ വിഭവങ്ങൾക്ക് ഒപ്പവും ഈ റെസിപ്പി കഴിക്കാവുന്നതാണ്..ചുവന്ന മുളകിന്റെ സ്വാദ് ശരിക്കും അറിയുന്നപോലെ നല്ലൊരു വിഭവം ആണ്‌ ഇത്.ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു എടുക്കുക. ഒരു പാത്രം വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി

വെളുത്തുള്ളി, ചുവന്ന മുളക് എന്നിവ ചെറുതായി അരിഞ്ഞു അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് കൊടുക്കുക. എല്ലാം നന്നായി വഴറ്റി കറി വേപ്പില ചേർത്ത് വഴറ്റി ഒപ്പം മഞ്ഞൾ പൊടി ഉപ്പും ചിക്കനും ചേർത്ത് അടച്ചു വച്ചു വേകിക്കുക.ചിക്കനിലെ വെള്ളം മുഴുവൻ വറ്റി അതിലേക്ക് മസാല പിടിച്ചു കഴിഞ്ഞാൽ മാത്രം തീ ഓഫാക്കുക. അപ്പോഴേക്കും മസാല മുഴുവനായി ചിക്കനിൽ ആയി

കഴിഞ്ഞാൽ, കഴിക്കാവുന്നതാണ്. പലതരം പൊടികൾ നിറഞ്ഞൊരു കറി മാത്രം കഴിച്ചു ശീലിച്ച പലരും ഇങ്ങനെ ഒരു വിഭവം കഴിച്ചാൽ ഇനി ഇങ്ങനെയേ ഉണ്ടാക്കൂ. മസാലയുടെ കുത്തൽ ഇല്ലാതെ നല്ലൊരു വിഭവം എന്നു പറഞ്ഞു പോകും. ഇഷ്ടം കൂടിപ്പോകുന്ന ചിക്കൻ വിഭവങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഇത് മനസ്സിൽ നിന്നും പോകില്ല. മസാലകൾ ഇല്ലെങ്കിൽ എന്താണ് സ്വാദ് എന്നൊക്കെ ആലോചിച്ചു വിഷമിക്കണ്ട, വളരെ രുചികരമാണ് ഈ കറി, ഇത് തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.