Onion Wheat breakfast Recipe: സ്ഥിരമായി കഴിക്കുന്ന പലഹാരങ്ങൾ തന്നെ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ അത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തി നോക്കുമ്പോൾ അവ പരാജയപ്പെടുമോ എന്ന പേടിയായിരിക്കും പലരെയും പിന്നിലോട്ട് വലിക്കുന്ന ഘടകം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ
റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി,മാവ് തയ്യാറാക്കാൻ ആവശ്യമായ വെള്ളം,ഉപ്പ്, ഒരു സവാള കനം കുറച്ച് അരിഞ്ഞെടുത്തത്, ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അൽപം എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി
വരുമ്പോൾ അതിലേക്ക് എടുത്തുവച്ച സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക, ശേഷം തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഉള്ളിയുടെയും തക്കാളിയുടെയും പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും, എടുത്തുവച്ച ബാക്കി പൊടികളും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇതൊന്നു തണുക്കാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം മറ്റൊരു ബൗളിൽ ഗോതമ്പുപൊടിയും, ഉപ്പും, ദോശമാവിന്റെ പരുവത്തിലേക്ക്
ആക്കിയെടുക്കാനുള്ള അത്ര വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ദോശചേട്ടി അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. ഒരു കരണ്ടി മാവ് കനം കുറച്ച് അതിലേക്ക് പരത്തി ഒഴിക്കുക. ഇത് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അതിനു മുകളിലേക്ക് എടുത്തുവച്ച ഫീല്ലിങ്ങ്സിൽ നിന്നും കുറച്ച് വച്ചു കൊടുക്കാവുന്നതാണ്. ശേഷം നാല് ഭാഗത്ത് നിന്നും നല്ലതുപോലെ മടക്കി സ്ക്വയർ രൂപത്തിലേക്ക് ആക്കി എടുക്കുക. ശേഷം അതിന്റെ ചുറ്റും അല്പം എണ്ണ തൂവിക്കൊടുത്ത് രണ്ടു ഭാഗവും ക്രിസ്പാക്കി ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. Video Credit : She book
Ingredients:
- Wheat flour – 1 cup
- Onion – 1 (finely chopped)
- Green chili – 1 (finely chopped, optional)
- Curry leaves – few (chopped)
- Coriander leaves – 2 tbsp (chopped)
- Cumin seeds – ½ tsp
- Salt – to taste
- Water – as needed
- Oil – for cooking
Method:
- In a bowl, add wheat flour, chopped onion, green chili, curry leaves, coriander leaves, cumin seeds, and salt.
- Add water gradually and mix into a thin dosa-like batter (pouring consistency).
- Heat a tawa (griddle) and grease lightly with oil.
- Pour a ladle of batter and spread it like dosa (not too thick).
- Drizzle little oil around the edges and cook until golden brown on both sides.
- Serve hot with chutney, sambar, or just pickle and curd.
✨ A quick, healthy, and delicious breakfast made in minutes!