ഇനി ഉള്ളി വറക്കാൻ എണ്ണ വേണ്ട.!! ഇത്രയും കാലം അറിയാതെ പോയല്ലോ.. ഒരു തുള്ളി എണ്ണ ഇല്ലാതെ എത്ര കിലോ സവാളയും വറുത്തു എടുക്കാം!! Onion fry without oil

Onion fry without oil: ബിരിയാണിയും മന്തിയും അങ്ങനെ ഒട്ടുമിക്ക എല്ലാ വിഭവങ്ങൾക്കും എണ്ണയില്ലാതെ പറ്റില്ല. എണ്ണ ഇല്ലാതെ നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്നതാണ് ശരി. എന്നാൽ ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ എളുപ്പത്തിൽ സവാള വറുത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിനൊരു വിദ്യയുണ്ട്. ഒട്ടുമിക്ക ആളുകൾക്കും ഈ രീതി അറിയില്ല.കൊളസ്‌ട്രോൾ

കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈയൊരു രീതിയിൽ പിന്തുടരുന്നത് അവരുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആദ്യമായി നിങ്ങൾക്കാവിശ്യമായ സവാള എടുക്കുക. ഇവിടെ നാലെണ്ണമാണ് എടുക്കുന്നത്.സവാള അരിയുമ്പോൾ കണ്ണ് നീറാതിരിക്കാൻ ഒരു ടിഷ്യു പേപ്പർ വെള്ളം നനച്ച് അടുത്ത് വെക്കുന്നത് നല്ലതാണ്. ഒരേ അളവിൽ കട്ടി കുറച്ച് വേണം സവാള അരിയേണ്ടത്. വലുപ്പം കൂടി പോവാൻ പാടില്ല.ഇനി ഇതെല്ലാം നന്നായി ഉടച്ചെടുക്കുക.

അടുത്തതായി ഒരു പാൻ എടുത്ത ശേഷം അതിലേക്ക് അരക്കപ്പ് റവ ഒഴിക്കുക. അതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇവ മീഡിയം ഫ്ലെയ്മിലിട്ട് വറുത്തെടുക്കാം.കൈ എടുക്കാതെ ഇത് വറുത്തുകൊണ്ടിരിക്കണം. അധികം കരിയാതെ നോക്കണം. തീ കൂട്ടിയും കുറച്ചും ഇതു ചെയ്യാവുന്നതാണ്. ഇനി ഇതിന്റെ ചൂടാറിയതിന് ശേഷം റവ അരിച്ച് വേർതിരിച്ചെടുക്കാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഒരു തുള്ളി എണ്ണ പോലും

ചേർക്കാതെ ഇത് ഉണ്ടാക്കിയെടുക്കാം. ബിരിയാണിയും മറ്റും തയ്യാറാക്കുമ്പോൾ ഒരുപാട് എണ്ണ ഒഴിച്ച് കളയാതെ വളരെ വേഗത്തിൽ ഇങ്ങനെ തയ്യാറാക്കി എടുക്കാവുന്നതാണ്. എത്ര കിലോ സവാള വേണമെങ്കിലും ഇങ്ങനെ വറുത്തെടുക്കാവുന്നതാണ്. കൂടാതെ നനവില്ലാത്ത പാത്രത്തിൽ / ടബ്ബയിൽ ഇത് സൂക്ഷിക്കാവുന്നതുമാണ്. ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ ഇത് കേടില്ലാതെ സൂക്ഷിക്കാൻ കഴിയും. എണ്ണയിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു വിദ്യയാണിത്. പണ്ട് കാലത്ത് മുത്തശ്ശിമ്മാർ സ്വീകരിച്ചിരുന്ന ഒരു സിമ്പിൾ ടിപ്പാണിത്.

Onion fry without oil