ഓണവിഭവങ്ങളിലെ രാജാവ്.!! തിരുവോണത്തിന് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ ?
We introduce Onam special breakfast Pazham nurukk recipe.
Onam special Pazham nurukk recipe
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ഓണത്തിന് സദ്യ ഉണ്ടാക്കുന്ന തിരക്കിൽ നമ്മൾ രാവിലെ ഉണ്ടാക്കുന്ന ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിൽ ശ്രദ്ധ കൊടുക്കാറില്ല. അതു കൊണ്ട് തന്നെ ഇപ്പ്രാവശ്യം നമുക്ക് തിരുവോണത്തിന് ഒരു അടിപൊളി പഴം നുറുക്ക് ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കിയാലോ. ഇത് ബ്രേക്ക്ഫാസ്റ്റ് ആയിട്ട് മാത്രമല്ല നമുക്ക് സ്നാക്ക്സ് ആയിട്ടും ഉണ്ടാക്കാവുന്ന ഒന്നാണ്.
Ingredients
- പഴുത്ത പഴം 1
- നെയ്യ് 1 ടീസ്പൂൺ
- തേങ്ങ പാൽ 3 ടേബിൾ സ്പൂൺ
- ശർക്കര പാനി
How to make Onam special Pazham nurukk recipe
നന്നായി പഴുത്ത ഒരു പഴം കഷ്ണങ്ങളാക്കി റൗണ്ടിൽ മുറിച്ച് എടുക്കുക.ഇനി പാൻ ചൂടാക്കി ഒരു ടീസ്പൂൺ നെയ്യ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക എന്നിട്ട് പഴം അതിലേക്ക് ഇട്ട് കൊടുക്കുക ഇനി പഴത്തിൻ്റെ 2 സെയ്ഡും ചെറുതായിട്ട് ഒന്ന് മുരിച്ച് എടുക്കുക, പഴം നെയ്യിൽ കിടന്നു മുരിഞ്ഞു വരുമ്പോൾ അതിലേക്ക് 3 ടേബിൾ സ്പൂൺ തേങ്ങ പാൽ ഇതിലേക്ക് ചേർത്തു കൊടുക്കാം ഒപ്പം തന്നെ അതെ അളവിലോ അതോ നിങ്ങളുടെ മധുരത്തിന് അനുസരിച്ചോ ശർക്കര പാനി ചേർത്തു കൊടുക്കുക,
പഴം നല്ല മധുരം ഉള്ളത് ആണെങ്കിൽ ശർക്കര പാനിയുടെ അളവ് കുറയ്ക്കണം. ഇതിനോടു കൂടെ 2 നുള്ള് ഏലക്കായ പൊടിയും ചേർക്കുക. പഴം ഉടഞ്ഞു പോകാത്ത രീതിയിൽ നന്നായി ഇളക്കി വഴറ്റി വറ്റിച്ചു കൊടുക്കുക , പഴം വലിയ കഷ്ണം ആക്കി ആണ് മുറിച്ചതെങ്കിൽ ഈ സമയം അടച്ചു വെച്ചു വേവിക്കാൻ ശ്രദ്ധിക്കണം. അൽപസമയത്തിന് ശേഷം പഴം നന്നായി വെന്തു വറ്റി വരും. ഇപ്പൊൾ നമ്മുടെ അടിപൊളി പഴം നുറുക്ക് റെഡി ആയി!
Read More : വീട്ടിൽ ഉരുളന് കിഴങ്ങ് ഉണ്ടോ ? എങ്കിൽ ഇതാ ചായ തിളയ്ക്കുന്ന നേരം കൊണ്ട് നല്ല കിടിലൻ പലഹാരം റെഡി
ചായക്കട രുചിയിൽ കിടിലൻ സുഖിയൻ ഉണ്ടാക്കിയാലോ ? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ