Nurukku Gothambu evening snack recipe: അവിൽ ഗോതമ്പ് വിളയിച്ചത് നിങ്ങൾ കഴിച്ചിട്ടുണ്ടാവും. മധുരം വളരെ പ്രിയപ്പെട്ട ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. എന്നാൽ അതിനേക്കാൾ രുചികരമായ മറ്റൊരു റെസിപ്പിയാണ് നുറുക്ക് ഗോതമ്പ് വിളയിച്ചത്. അണ്ടിപ്പരിപ്പും, ഏലക്കായും, ശർക്കരയുമൊക്കെയായി വായിൽ വെള്ളമൂറും അടിപൊളി ഐറ്റമാണിത്. എന്നാൽ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- നുറുക്ക് ഗോതമ്പ് -250ഗ്രാം
- ശർക്കര -350 ഗ്രാം
- തേങ്ങാപ്പീര- ഒരു കപ്പ്
- ചെറിയ ജീരകം -അര ടീസ്പൂൺ
- ഏലക്കായ
- ചുക്കുപൊടി
- അണ്ടിപ്പരിപ്പ് – 15 എണ്ണം
- കറുത്ത എള്ള് -കാൽ ടീസ്പൂൺ
- ഉണക്കമുന്തിരി
- പൊട്ടുകടല
- തേങ്ങാക്കൊത്ത്
തയ്യാറാക്കുന്ന വിധം:
ആദ്യമായി 250 ഗ്രാം നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ശേഷം ഇതിന്റെ വെള്ളം ഊറ്റി കളയുക. ഇനിയൊരു 350 ഗ്രാം ശർക്കര എടുത്ത് വെള്ളം ചേർത്ത് ശർക്കരപ്പാനി ഉണ്ടാക്കുക. ശേഷം അരിക്കാം. ഇനി ഒരു പാൻ എടുക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ അളവിൽ എണ്ണ ചേർക്കുക. ഇനി നുറുക്ക് ഗോതമ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇത് നന്നായി വറുത്തെടുക്കാം. ഇതൊന്നു പൊട്ടിവരുന്ന ശബ്ദം കേൾക്കുമ്പോൾ അതിലേക്ക്
ഒരു ഗ്ലാസ് ചൂടുള്ള വെള്ളം ഒഴിക്കുക. ശേഷം ഇനിയൊരു മൂന്ന് മിനിറ്റ് മൂടി വെക്കാം. പിന്നീട് ഇതൊന്ന് നന്നായി ഇളക്കിയെടുക്കാം. എനിയൊരു ചീനച്ചട്ടിയെടുത്ത് മാറ്റി വെച്ച ശർക്കരപ്പാനി അതിലേക്ക് ഒഴിക്കുക. ഇതൊന്ന് ചൂടായതിന് ശേഷം ഒരു കപ്പ് തേങ്ങാപ്പീര ഇതിലേക്ക് ചേർക്കണം.ഇനി നന്നായി ഇളക്കിക്കൊടുക്കാം. ശേഷം ഇതൊന്ന് കുറുകി വന്നതിന് ശേഷം അര ടീ സ്പൂൺ ചെറിയ ജീരകവും, അല്പം ഏലക്കായ പൊടിച്ചതും ഇട്ടു കൊടുക്കാം. ശേഷം ചുക്കു പൊടിയും അര ടീ സ്പൂൺ ചേർത്ത് നന്നായി ഇളക്കിയെടുക്കാം.ഒരു നുള്ള് ഉപ്പും ചേർക്കാവുന്നതാണ്. ഇതൊന്ന് പാകമായി വരുമ്പോൾ
റെഡിയാക്കി വച്ച നുറുക്ക് ഗോതമ്പ് ഇതിലേക്ക് ഇട്ട് കൊടുക്കാം. ഇനി നന്നായി മിക്സ് ചെയ്തതിനു ശേഷം അല്പം നെയ്യും കൂടെ ചേർക്കാം. ഇനി മറ്റൊരു കടായ എടുത്ത് അതിലേക്ക് പത്തോ പതിനഞ്ചോ അണ്ടിപ്പരുപ്പ് ഇടാം. ഇനി കാൽ ടീ സ്പൂൺ കറുത്ത എള്ളും, ഉണക്ക മുന്തിരിയുമിട്ട് നന്നായി ഇളക്കുക. ഇതൊന്ന് റെഡിയായി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇനി അതേ പാനിൽ അല്പം തേങ്ങാ കൊത്തും, പൊട്ടു കടലയും ഇട്ട് വറുത്തെടുക്കാം. ഇനി ശർക്കരക്കൂട്ടിലേക്ക് ഇത് ഇട്ടു കൊടുക്കണം. ഇതിനോടൊപ്പം വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടെ ചേർക്കാം. ഇനി ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുത്ത് കഴിക്കാവുന്നതാണ്. Nurukku Gothambu evening snack recipe