ഏത്തപ്പഴം മിക്സിയില്‍ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.! നേന്ത്രപ്പഴവും റവയും വച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കേക്കിന്റെ റെസിപ്പി | Nenthrappazham Evening Snacks Recipe

Nenthrappazham Evening Snacks Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ

ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് നേന്ത്രപ്പഴം തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പഴം നല്ലതുപോലെ അരഞ്ഞു കിട്ടിക്കഴിഞ്ഞാൽ അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കണം.

ഈയൊരു കൂട്ട് ഒരു ബൗളിലേക്ക് ഒഴിക്കുക. ശേഷം ഒരു കപ്പ് അളവിൽ റവ എടുത്ത് അത് കുറേശ്ശെയായി അരച്ചു വെച്ച പഴത്തിന്റെ കൂട്ടിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ അല്പം ഇളം ചൂടുള്ള പാല് കൂടി റവയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. റവയിലേക്ക് പാലും മറ്റു ചേരുവകളും നല്ല രീതിയിൽ ഇറങ്ങി പിടിക്കുന്നതിനായി തയ്യാറാക്കി വെച്ച മാവ് അൽപനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയത്ത്

കേക്ക് തയ്യാറാക്കാൻ ആവശ്യമായ ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വയ്ക്കുക. അതിൽ മുക്കാൽ ഭാഗത്തോളം വെള്ളവും ഒരു സ്റ്റാൻഡും വയ്ക്കാനായി മറക്കരുത്. വെള്ളം ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച ബാറ്ററിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് ഗ്രീസ് ചെയ്തു വെച്ച ബേക്കിംഗ് ട്രേയിലിലേക്ക് ഒഴിച്ച് അത് ആവി കയറ്റേണ്ട പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. കുറച്ചുനേരം ആവി കയറുമ്പോൾ തന്നെ നല്ല സോഫ്റ്റ് ആയ രുചികരമായ കേക്ക് റെഡിയായിട്ടുണ്ടാകും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nenthrappazham Evening Snacks Recipe