Natural Blue Colour Idiyappam Recipe: ആർക്കും വിലയില്ലാതെ വേലിയിൽ കിടന്ന ശംഖു പുഷ്‌പത്തെ നിങ്ങൾക്കറിയാം. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ പാടത്തും തൊടിയിലും നമ്മൾ ഒരുപാട് ഇത് കണ്ടിട്ടുണ്ടല്ലേ.. എന്നാൽ രുചിയോടെയുള്ള ഇടിയപ്പമായി ടേബിളിൽ വന്നിരിക്കുന്ന ശംഖു പുഷ്‌പ്പത്തെ നിങ്ങൾക്കറിയാമോ? എങ്കിലിതാ വളരെ എളുപ്പത്തിൽ ശംഖു പുഷ്പം വച്ച് ഉണ്ടാക്കാൻ കഴിയുന്ന നീല ഇടിയപ്പം ഉണ്ടാക്കാൻ പഠിക്കാം.
Ingredients
- ശംഖു പുഷ്പം
- വെളിച്ചെണ്ണ – കാൽ ടീസ്പൂൺ
- ഉപ്പ് – കാൽ ടീസ്പൂൺ
- അരിപ്പൊടി -അര കപ്പ്
തയ്യാറാക്കേണ്ട വിധം :
ആദ്യമായി കുറച്ച് ശംഖു പുഷ്പം എടുക്കുക. രണ്ട് കൈപ്പിടിയിൽ ഒതുങ്ങുന്ന തരത്തിൽ മതിയാകും. ഇനി ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം പുഷ്പത്തിന്റെ നിറം നന്നായി ഇളകി വരുന്നത് വരെ ചൂടാക്കുക. നിറം നന്നായി വെള്ളത്തിൽ ചേർന്നതിനുശേഷം തീയിൽ നിന്നും ഇറക്കി വെക്കാം. ഇനി ഇതിന്റെ ചൂട് പോയി കഴിഞ്ഞാൽ ഒരു ഗ്ലാസ്സ് അളവിൽ ഈ വെള്ളമെടുത്ത് ഒരു പാനിലേക്ക് ഒഴിച്ചുകൊടുക്കുക. കാൽ ടീസ്പൂൺ വെളിച്ചെണ്ണയും, കാൽ ടീസ്പൂൺ ഉപ്പും
ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അര കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് നന്നായി ഇളക്കാം. കട്ടകൾ ആവാതെ ഇളക്കി കൊടുക്കണം. ശേഷം അടുപ്പിൽ വെച്ച് കയ്യെടുക്കാതെ തുടർച്ചയായി ഇത് ഇളക്കി കൊടുക്കുക. പാനിൽ നിന്നും ഇത് വിട്ടു വരുന്നത് വരെ നന്നായി ഇളക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു വെക്കാം. അല്പം തണുത്തതിനു ശേഷം കൈകൊണ്ട് നന്നായി ഇത് മിക്സ് ചെയ്തെടുക്കാം. ഒരുപാട് തണുക്കാൻ അനുവദിക്കരുത്. കാരണം നന്നായി തണുത്താൽ അതിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടും. ശേഷം ഇടിയപ്പം പ്രെസ്സിലേക്ക് ഇട്ട് പ്രസ്സ് ചെയ്തെടുക്കുക.
ഇഡ്ഡലി പത്രത്തിന്റെ ഓരോ സ്പേസിലേക്ക് ഇട്ട് കൊടുക്കാം. ഇനി വെള്ളം തിളച്ചു കഴിഞ്ഞാൽ ഇടിയപ്പം തട്ട് ഓരോന്നായി വച്ചു കൊടുക്കുക. രണ്ട് തട്ടാണ് വെക്കുന്നതെങ്കിൽ 10 മിനിറ്റിനുള്ളിൽ ഇത് റെഡിയാകും. ഇനി ഒരു തട്ട് മാത്രമാണ് വെക്കുന്നതെങ്കിൽ അഞ്ചു മിനിറ്റ് മതിയാകും. ശേഷം ഇത് പാത്രത്തിലേക്ക് മാറ്റാം. ചിക്കൻ കറിയുടെയോ, ഗ്രീൻ പീസ് കറിയുടെയോ, കടലക്കറിയുടെയോ അങ്ങനെ എന്തിന്റെ കൂടെ വേണമെങ്കിലും സെർവ്വ് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ഡിഷാണ് ഈ ഇടിയപ്പം. Natural Blue Colour Idiyappam Recipe