Nalumani Palaharam Banana Snack recipe: വൈകിട്ട് ചായയുടെ കൂടെ കടിക്കാൻ വ്യത്യസ്ഥമായ പലഹാരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന രുചികരമായൊരു നാലുമണി പലഹാരമായാലോ. നല്ല മഴയും തണുപ്പുമുള്ള ഈ സമയത്ത് നല്ല ചൂട് കട്ടന്റെ കൂടെ കഴിക്കാവുന്ന നല്ല ക്രിസ്പി ആയിട്ടുള്ള ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കാം.
Ingredients:
- നേന്ത്രപ്പഴം – 4
- നെയ്യ് – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- ഏലക്ക പൊടി – 1/4 ടീസ്പൂൺ
- ഉപ്പ്
- ഗോതമ്പ് പൊടി – 3/4 കപ്പ്
- ബ്രഡ് ക്രംസ്
- ഓയിൽ
ആദ്യം ഒരു മീഡിയം വലുപ്പത്തിലുള്ള നാല് പഴുത്ത നേന്ത്രപ്പഴമെടുക്കുക. നന്നായി പഴുത്ത് തൊലി കറുത്ത് പോയ നേന്ത്രപ്പഴവും ഇതിന് ഉത്തമമാണ്. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം. ശേഷം നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറുതായി മുറിച്ചത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. പഴം വഴറ്റി ചെറുതായൊന്ന് നിറം മാറി വരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. തേങ്ങ കൂടുതൽ ചേർത്ത് കൊടുത്താൽ രുചി കൂടും.
പഴം നല്ലപോലെ വെന്ത് കുഴഞ്ഞ പരുവത്തിൽ കിട്ടണം. ഇങ്ങനെ കിട്ടുന്നില്ലെങ്കിൽ അൽപ്പം വെള്ളം ചേർത്ത് വേവിച്ചെടുത്താൽ മതിയാവും. അടുത്തതായി നല്ലൊരു ഫ്ലേവർ കിട്ടുന്നതിനായി ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടി കൂടെ ചേർത്ത് കൊടുക്കണം. കൂടെ അൽപ്പം ഉപ്പ് കൂടെ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അടുത്തതായി മുക്കാൽ കപ്പ് ഗോതമ്പ് പൊടി ചേർത്ത് കുറഞ്ഞ തീയിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. നല്ലപോലെ മിക്സ് ആയി പാനിൽ നിന്നും വിട്ട് വരുന്ന പരുവമാവുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വേണ്ടി മാറ്റി വെക്കാം. നമ്മുടെ അടുക്കളയിലുള്ള ഗോതമ്പ് പൊടിയും പഴവും കൊണ്ടുള്ള ഈ രുചിയൂറും പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ…