nail cutter tip: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ
സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം ഉപയോഗിച്ച് ഒന്ന് തിരിച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ ഗ്യാസ് ക്ലീൻ ചെയ്യുമ്പോൾ ബർണർ എളുപ്പത്തിൽ എടുക്കാനായി കത്തി പോലുള്ള നെയിൽക്കട്ടന്റെ ഭാഗം കുത്തിവച്ച ശേഷം അടർത്തി എടുക്കാവുന്നതാണ്. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുമ്പോൾ വയർ കട്ട് ചെയ്ത് എടുക്കാനായി നെയിൽ കട്ടർ ഉപയോഗിച്ച് ചെറുതായി ഒന്ന് പ്ലക്ക് ചെയ്തു
കൊടുത്താൽ മാത്രം മതിയാകും. ചന്ദനത്തിരി കത്തിച്ചു വയ്ക്കാൻ പ്രത്യേകിച്ച് ഒരു സാധനവും വീട്ടിലില്ല എങ്കിൽ നെയിൽ കട്ടറിന്റെ അറ്റത്തുള്ള ഹോളിൽ കത്തിച്ചു വയ്ക്കാവുന്നതാണ്. അതുപോലെ മിക്ക വീടുകളിലും സ്റ്റൗ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും വരുന്ന തീയിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരിക്കും അതിനു പുറകിൽ ഉണ്ടായിരിക്കുക. ഒന്നുകിൽ പാല് പോലുള്ള സാധനങ്ങൾ തിളപ്പിക്കാനായി
വയ്ക്കുമ്പോൾ നിറഞ്ഞു പോകുന്നതോ അതല്ലെങ്കിൽ ബർണറിനകത്ത് ചെറിയ കരടുകൾ പറ്റിപ്പിടിക്കുന്നതോ ആണ്. ഇത്തരം പ്രശ്നങ്ങൾ ഉള്ളപ്പോൾ ബർണർ ക്ലീൻ ചെയ്ത് എടുക്കാനായി ആദ്യം തന്നെ അത് പൂർണമായും പുറത്തെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളവും വിനാഗിരിയും,ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് ബർണർ കുറച്ചുനേരം അതിൽ ഇട്ടുവയ്ക്കുക. ശേഷം ഒരു പിൻ ഉപയോഗിച്ച് ഹോളുകൾ കുത്തി ക്ലീൻ ചെയ്ത ശേഷം തുടച്ചു വയ്ക്കുകയാണെങ്കിൽ ഈ ഒരു പ്രശ്നം പരിഹരിക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Ansi’s Vlog nail cutter tip