Nadan chicken curry recipe : ചിക്കൻ ഉപയോഗിച്ച് കറിയും, ഫ്രൈയും,ഡ്രൈ റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും നാടൻ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ എല്ലോട് കൂടിയ ചിക്കൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക.
അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഒരു പിടി അളവിൽ ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത്, ഒരു പിടി അളവിൽ പച്ചമുളക് ചതച്ചെടുത്തത്, ഒരു തണ്ട് കറിവേപ്പില, തക്കാളി നീളത്തിൽ അരിഞ്ഞെടുത്തത് എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതോടൊപ്പം തന്നെ എരുവിന് ആവശ്യമായ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ അളവിൽ മല്ലിപ്പൊടി,ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്തു കൊടുക്കണം. പൊടികൾ ചിക്കനിലേക്ക്
നല്ല രീതിയിൽ ഇറങ്ങി പിടിക്കാൻ രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണയും അല്പം നാരങ്ങാനീരും പൊടികളോടൊപ്പം ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും ചിക്കനിലേക്ക് നല്ല രീതിയിൽ മിക്സ് ആയി കിട്ടാൻ കുറച്ചു നേരം ചിക്കൻ മസാല കൂട്ട് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം മസാല പുരട്ടി വച്ച ചിക്കൻ കുക്കറിലേക്ക് ഇട്ട് നാല് വിസിൽ അടിപ്പിച്ച് എടുക്കാം.
ഈയൊരു സമയം കൊണ്ട് മറ്റൊരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഉണക്കമുളക്,കറിവേപ്പില, നീളത്തിൽ അരിഞ്ഞെടുത്ത തേങ്ങാക്കൊത്ത് എന്നിവയിട്ട് ഒന്ന് വറുത്തെടുക്കുക. അതിലേക്ക് വേവിച്ചുവെച്ച ചിക്കൻ കൂടി ചേർത്ത് ഒന്ന് വെള്ളം വലിയിപ്പിച്ചെടുത്താൽ രുചികരമായ നാടൻ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nadan chicken curry recipe Chef Nibu The Alchemist