Nadan Beef Curry: എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു കിടിലൻ ബീഫ് കറി ഉണ്ടാക്കിയാലോ?! ഗ്രേവിയോട് കൂടി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ ബീഫ് കറി വളരെ ടേസ്റ്റിയാണ്, വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഈ ബീഫ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
- ബീഫ് 1 kg
- സവാള – മീഡിയം സൈസിലുള്ള രണ്ടെണ്ണം
- തക്കാളി – മീഡിയം സൈസിലുള്ള രണ്ടെണ്ണം
- ഇഞ്ചി- മീഡിയം സൈസിലുള്ള ഒരു കഷണം
- വെളുത്തുള്ളി – 15 എണ്ണം
- പച്ചമുളക് – 4 എണ്ണം
- വെളിച്ചെണ്ണ
- ഉലുവ – 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ
- മുളകുപൊടി – 2 1/2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – 1/2 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- പെരുംജീരകപ്പൊടി – 1/2 ടീസ്പൂൺ
- ആവശ്യത്തിന് ഉപ്പ്
ഒരു കിലോ ബീഫ് എടുത്ത് കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു വെക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി എടുക്കുക അതിന്റെ കൂടെ തന്നെ പച്ചമുളക് ചതച്ചെടുക്കുക, ശേഷം കറി ഉണ്ടാക്കാൻ അടുപ്പത്ത് ഒരു കുക്കർ വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് 1/4 ടീസ്പൂൺ ഉലുവ ഇട്ടുകൊടുത്ത് മൂപ്പിച്ചെടുക്കുക,മൂത്തു വരുമ്പോൾ കട്ട് ചെയ്തു വെച്ച
സവാള ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്ത് സവാള നന്നായി വഴറ്റിയെടുക്കുക, സവാളയുടെ കളർ മാറി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുത്തത് ഇതിലേക്ക് ചേർത്തു കൊടുക്കാം, ശേഷം പച്ചമണം പോകുന്നതുവരെ നന്നായി വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് അല്പം കറിവേപ്പില ചേർത്ത് കൊടുക്കുക, ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 1/2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, 1/2 ടീസ്പൂൺ പെരുംജീരകപ്പൊടി, 1/2 ടീസ്പൂൺ ഗരം മസാലപ്പൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി,
എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ നന്നായി മൂപ്പിച്ചെടുക്കുക, പൊടി നന്നായി മൂത്ത് വന്നതിനുശേഷം ഇതിലേക്ക് കട്ട് ചെയ്തു വെച്ച 2 തക്കാളി ഇട്ടുകൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്ത് വെന്തുവരുന്നത് വരെ അടച്ചു വെച്ചു വേവിക്കുക, തക്കാളി ഉടഞ്ഞു വന്നാൽ ഇതിലേക്ക് കഴുകിവെച്ച ബീഫ് ഇട്ടുകൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്യുക, ഗ്രേവി വേണ്ടവർ ഈ സമയത്ത് ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചുകൊടുത്ത് പാകത്തിന് ഉപ്പ് ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക, ശേഷം കുക്കർ അടച്ചുവെച്ച് അഞ്ചു വിസിലെ അടിക്കുന്നത് വരെ ബീഫ് വേവിച്ചെടുക്കുക, അതിനുശേഷം തുറന്നുനോക്കി ബീഫ് നന്നായി ഇളക്കിക്കൊടുക്കുക ശേഷം ബീഫ് കുക്ക് ആയിട്ടുണ്ട് എന്ന് നോക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി ഗ്രേവി യോടൊപ്പം ഉള്ള ബീഫ് കറി തയ്യാറായിട്ടുണ്ട്!!!! MY KITCHEN WORLD