Mulaku Chammanthi recipe : മലയാളികളുടെ ഇഷ്ട്ട ഭക്ഷണം മുളക് ചമ്മന്തി ചോറിനും കപ്പയ്ക്കും കിഴങ്ങിനുമൊക്കെ ഇതു മതി. നല്ല നാടൻ മുളക് ചമ്മന്തി. പണ്ട് മുത്തശ്ശിമാർ ഒക്കെ പാരമ്പര്യമായി ഉണ്ടാക്കി വരുന്ന അതേ രുചിയിൽ നമുക്കും ഉണ്ടാക്കാം .കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം മറ്റ് കറികൾ ഒന്നും ഇല്ലെങ്കിൽ തന്നെയും നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കാം.
ആദ്യം ഒരു പാൻ എടുത്ത് നല്ലവണ്ണം ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ടിസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക് ആദ്യം വറ്റൽമുളക് ഇടാം. നല്ല ബ്രൗൺ കളർ ആക്കുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം വറ്റൽ മുളക് മാറ്റി വെക്കുക. അതിലേക് ചെറിയുള്ളി ഇട്ട് നന്നായി വഴറ്റുക. അത് മാറ്റിവെക്കുക. ശേഷം ചെറിയുള്ളി, കറിവേപ്പില, പുളി കൂടി അതിലേക് ഇടുക. നന്നായി ഇളക്കി കൊണ്ടിരിക്കുക. ശേഷം അതും
മാറ്റി വെക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക് വറ്റൽ മുളക് ഇട്ട് നന്നായി ചതച്ചെടുക്കുക. നന്നായി പൊടിച്ചതിന് ശേഷം മാറ്റി വെയ്ക്കുക. അതേ ജാറിൽ ചെറിയുള്ളി കൂടി ഇട്ട് നന്നായി അരച്ചെടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് നന്നായി അരച്ചെടുക്കാം.
ശേഷം അവ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അഞ്ച് മിനുട്ട് കൊണ്ട് തന്നെ നമുക്ക് ഈ ചമ്മന്തി ഉണ്ടാക്കാം. ചോറിന് കറി ഇല്ലെങ്കിലും ചമ്മന്തി മതി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവരെ നിങ്ങളുടെ ചമ്മന്തിയുടെ ഫാൻ ആകും. ഒരു തവണ എങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. Veena’s Curryworld