Mounaragam today promo

ഹോസ്പിറ്റലിൽ എത്തിയ രൂപയും പ്രകാശനും ആ സത്യം തിരിച്ചറിയുന്നു.!! സരയു തകർന്ന് തരിപ്പണം; കല്യാണിയുടെ ശബ്ദം കേട്ട് ഞെട്ടി സകലരും | Mounaragam today promo

Malayalam serial Mounaragam today promo

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ആരാധകർ മൂന്നു വർഷമായി കാത്തിരുന്ന ഒരു എപ്പിസോഡാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയെ ഓപ്പറേഷന് വേണ്ടി കൊണ്ടുപോവുന്നതായിരുന്നു. എന്നാൽ കല്യാണി ആകെ വിഷമത്തിലാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുന്നുവെന്നും,

ഇനി ഞാൻ തിരിച്ചു വന്നില്ലെങ്കിലോ തുടങ്ങി പലതും ആംഗ്യ ഭാഷയിൽ പറയുകയായിരുന്നു. അങ്ങനെയൊന്നും ചിന്തിക്കരുതെന്നും, നിൻ്റെ നാശം ആഗ്രഹിച്ചവരുടെ മുന്നിൽ നീ സംസാരിച്ചു കാണിച്ചു കൊടുക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് നയന കയറി വരുന്നത്. കിരൺ പുറത്ത് പോയപ്പോൾ, നീ എന്തിനാ കിരണേട്ടനെ വിഷമിപ്പിക്കുന്നതെന്നും, നിന്നെ സ്നേഹിക്കുന്നവരുടെ മുന്നിൽ നീ നിൻ്റെ കഴിവ്

കാണിച്ചു കൊടുക്കണമെന്ന് പറയുകയാണ്. നയന കുറേ പറഞ്ഞപ്പോൾ കല്യാണി ഓപ്പറേഷൻ തിയേറ്ററിൽ പോകാനൊരുങ്ങി. അപ്പോൾ പുറത്ത് ചന്ദ്രസേനൻ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്. കല്യാണിയെ ഓപ്പറേഷന് വേണ്ടി തിയേറ്ററിൽ കയറ്റാൻ പോവുകയാണ്. കല്യാണിയ്ക്ക് ശബ്ദം കിട്ടുമോ എന്ന് ആദർശിനോട് ചോദിക്കുകയാണ് ചന്ദ്രസേനൻ. അപ്പോൾ ആദർശിൻ്റെ മുഖം ആകെ മാറുകയാണ്. ഇത് കണ്ട് കിരണിനും

ചന്ദ്രസേനനും ആകെ ടെൻഷനിലാവുകയാണ്. ആദർശിൻ്റെ മുഖമെന്താ മാറിയത്, കല്യാണിയ്ക്ക് ശബ്ദം കിട്ടില്ലേയെന്ന് കിരൺ ചോദിച്ചപ്പോൾ, തെണ്ണൂറു ശതമാനം മാത്രമാണ് പ്രതീക്ഷയെന്നും, പത്ത് ശതമാനം ഡോക്ടർമാർക്ക് ഒരു സംശയമുണ്ടെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ കിരൺ ആകെ ടെൻഷിടിച്ച് നിൽക്കുകയാണ്. കല്യാണിയുടെ അച്ഛനും മുത്തശ്ശിയും അമ്പലത്തിൽ പോയി പ്രാർത്ഥനയിലാണ്. അതാണ് എനിക്ക് ഭയമെന്ന് പറയുകയാണ് കിരൺ. യാമിനിയും രൂപയും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.