ചൗവരിയും മാങ്ങയുമുണ്ടോ വീട്ടിൽ ? ചൂടും ക്ഷീണവും മാറ്റാൻ ഇതിലും നല്ല Drink വേറെയില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.. | Mango Sago Drink Recipe

ചൗവരിയും മാങ്ങയുമുണ്ടോ വീട്ടിൽ ? ചൂടും ക്ഷീണവും മാറ്റാൻ ഇതിലും നല്ല Drink വേറെയില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.. | Mango Sago Drink Recipe

Mango Sago Drink Recipe: ചൗവരിയും മാങ്ങയും കൊണ്ടുണ്ടാക്കുന്ന എത്ര കഴിച്ചാലും മതിവരാത്ത ഒരു അടിപൊളി ഡ്രിങ്കാണ് മാങ്കോ സാഗോ ഡ്രിങ്ക് . ചൗവരി പായസത്തിൽ ചേർക്കുന്നത് നമ്മൾക്കറിയാം. എന്നാൽ ഇതുപോലുള്ള ഡ്രിങ്കിന് ഇത് ഉപയോഗിക്കുന്നത് അപാര ടേസ്റ്റുണ്ടാക്കും. നോമ്പ് കാലമൊക്കെയല്ലേ. എപ്പോഴും ഉണ്ടാക്കുന്ന ജ്യൂസ്‌ ഐറ്റംസ്സിൽ നിന്ന് ഒന്ന് മാറ്റി പിടിച്ചു നോക്കാം.വളരെ എളുപ്പത്തിൽ രുചികരമായ ഈ ഡ്രിങ്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

  • ചൗവരി- കാൽ കപ്പ്
  • മാങ്ങ – ഒരെണ്ണം
  • പാൽപ്പൊടി -കാൽ കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്
  • ഫ്രൂട്ട്സ്
  • നട്ട്സ്

ആദ്യമായി ചൗവരി വേവിച്ചെടുക്കുന്നതിനായി നാല് കപ്പ് വെള്ളം വെക്കുക. ശേഷം കാൽ കപ്പ് ചൗവരി അതിലേക്ക് ഇടാം. രണ്ട് ഗ്ലാസ് ഡ്രിങ്കിന് കാൽ കപ്പ് ചൗവരി മതിയാവും. നിങ്ങൾക്ക് എത്ര ഗ്ലാസാണോ വേണ്ടത് അതിനനുസരിച്ച് ഇത് ബാലൻസ് ചെയ്യാം.ശേഷം 20 മിനിറ്റ് ഹൈ- മീഡിയം ഫ്ലെയ്മിൽ ഇട്ട് നന്നായി വേവിച്ചെടുക്കാം. ഇരുപത് മിനിറ്റിനു മുമ്പായി ഇത് വെന്തുവെന്ന് തോന്നിയാലും ഫ്ലെയിം ഓഫ് ചെയ്യരുത്. വേവിച്ചതിന് ശേഷം അതിലെ വെള്ളം കളഞ്ഞ് ഒരു ബൗളിലേക്ക് മാറ്റാം. വെള്ളം നന്നായി ഊറ്റി എടുക്കാൻ ശ്രദ്ധിക്കുക. രണ്ടു മൂന്നു വട്ടം കഴുകി എടുക്കുന്നതും

നല്ലതാണ്. ഇത് മാറ്റിവെക്കുക.തുടർന്ന് പഴുത്ത ഒരു മാങ്ങ എടുക്കാം. നാരുള്ള മാങ്ങ എടുക്കുന്നത് ഡ്രിങ്ക് കൂടുതൽ രുചികരമാക്കും.മാങ്ങയുടെ പകുതി ചെറിയ കഷണങ്ങളായി അരിഞ്ഞ് വെക്കുക. തുടർന്ന് ഒരു മിക്സി ജാർ എടുത്ത് ഒന്നര കപ്പ് തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുക. ശേഷം ബാക്കിവെച്ച മാമ്പഴ കഷ്ണം അതിലേക്ക് അരിഞ്ഞിടുക. പിന്നീട് അരച്ചെടുക്കാം. ബ്ലെന്റർ വച്ചും പെട്ടെന്ന് അരച്ചെടുക്കാവുന്നതാണ്. അരിച്ചെടുത്തതിനു ശേഷം ഇതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർക്കുക. തുടർന്ന് നിങ്ങളുടെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേർക്കാം.

പഞ്ചസാരയും പാൽപ്പൊടിയും ചേർത്തതിനുശേഷം വീണ്ടും നന്നായി ബ്ലെന്റ് ചെയ്തെടുക്കാം. ഇനി ഒരു ക്ലാസിലേക്ക് മാറ്റാവുന്നതാണ്.ശേഷം മാറ്റിവെച്ച മാമ്പഴ കഷ്ണങ്ങൾ ഈ ഡ്രിങ്കിന്റെ മുകളിലായി ഇട്ടു കൊടുക്കാം. വേണമെങ്കിൽ നട്സും ഫ്രൂട്ട്സും ചെറുതായി അരിഞ്ഞ് അലങ്കാരത്തിന് ഇട്ട് കൊടുക്കാം. ടേസ്റ്റിയായ മാങ്കോ സാഗോ ജ്യൂസ്‌ റെഡി. വളരെ ഹെൽത്തിയും, എത്ര കുടിച്ചാലും മതിവരാത്തതുമായ അടിപൊളി ഡ്രിങ്കാണിത്. സ്കൂൾ വിട്ട് ക്ഷീണിച്ചു വരുന്ന കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഡ്രിങ്കാണിത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ടുണ്ടാക്കുന്ന ഈ ഒരു കുഞ്ഞൻ ഐറ്റം പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Mango Sago Drink Recipe

Mango Sago Drink Recipe