Mango Pickle recipe: മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും ഒക്കെ എല്ലാവർക്കും പ്രിയപ്പെട്ടവയാണ്. പലർക്കും ഉച്ചക്ക് ഒരു പിടി ചോറ് ഉണ്ണണം എങ്കിൽ അച്ചാർ കൂടിയേ തീരുകയുള്ളൂ. അച്ചാർ ഒന്നിച്ചു ഉണ്ടാക്കി വയ്ക്കുമ്പോൾ അതിന്റെ രുചി കൂടാനും വേഗം കേടാവാതെ ഇരിക്കാനും പലരും ചേർക്കുന്ന ഒന്നാണ് വിനാഗിരി. എന്നാൽ വിനാഗിരി ചേർക്കാതെ തന്നെ നമുക്ക് മാങ്ങാ അച്ചാറിന്റെ
രുചി കൂട്ടാനായി സാധിക്കും. അത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. അതിന് വേണ്ടി ആദ്യം തന്നെ മൂന്നു മാങ്ങ ചെറിയ കഷ്ണങ്ങൾ ആയിട്ട് അരിഞ്ഞു എടുക്കുക. മാങ്ങയുടെ തൊലി കട്ടി ഉള്ളത് ആണെങ്കിൽ തൊലി കളഞ്ഞിട്ട് എടുക്കുന്നത് ആയിരിക്കും നല്ലത്. ഇതിൽ ഉപ്പ് ഇട്ടിട്ട് ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ഒരു കടായി അടുപ്പിൽ വച്ചിട്ട് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് അൽപ്പം
കടുകും ഉണക്കമുളകും കറിവേപ്പിലയും ചേർക്കണം. ഇതിലേക്ക് കുറച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞു ചേർത്തതിന് ശേഷം നന്നായി മൂപ്പിക്കുക. ഇതിലേക്ക് കുറച്ചു കായപ്പൊടിയും കൂടി ചേർത്ത് നന്നായി വഴറ്റണം. അതിന് ശേഷം മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റുക.
ഇതിലേക്ക് തിളച്ച വെള്ളം ചേർത്ത് തിളപ്പിക്കുക. പുളിയുള്ള മാങ്ങ ആണെങ്കിൽ ഈ സമയത്ത് കുറച്ചു പഞ്ചസാര കൂടി ചേർക്കണം. ഗ്യാസ് ഓഫ് ചെയ്തതിന് ശേഷം ഉലുവ വറുത്ത് പൊടിച്ചതും കൂടി ചേർക്കണം. ഇതിന്റെ ചൂട് മാറിയതിന് ശേഷം മാത്രം ഉപ്പിലിട്ടു വച്ചിരിക്കുന്ന മാങ്ങ ചേർത്ത് യോജിപ്പിച്ചാൽ മതിയാവും. ഇങ്ങനെ ചേർത്താൽ മാത്രമേ അച്ചാർ ഉപയോഗിക്കുമ്പോൾ കടിക്കാൻ കിട്ടുകയുള്ളൂ. Jaya’s Recipes – malayalam cooking channel Mango Pickle recipe