Ladies Finger Growing Guide: വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ സ്വന്തം തൊടിയിൽ തന്നെ വളർത്തിയെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കാരണം കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ വാങ്ങി കഴിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന കുറച്ച് പച്ചക്കറികൾ ആണെങ്കിലും അത്. എന്നാൽ വെണ്ട കൃഷി പോലുള്ളവ ചെയ്യുമ്പോൾ
പ്രാണികളുടെ ശല്യവും മറ്റും ഒഴിവാക്കി ചെടി തഴച്ചു വളരാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം വെണ്ടകൃഷി ചെയ്യുമ്പോൾ കൂടുതൽ വിളവ് ലഭിക്കുന്നത് മഴയോട് അടുത്തു നിൽക്കുന്ന സമയത്താണ്. കാരണം ഈ ഒരു സമയത്ത് വെള്ളീച്ച പോലുള്ള ജീവികളുടെ ശല്യം കുറവായിരിക്കും. അതുകൊണ്ടു തന്നെ കൂടുതൽ പൂക്കൾ ഇട്ട് കായ്കൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ മണ്ണിൽ നൈട്രജൻ,
ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് ആവശ്യത്തിന് ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക. വെണ്ട വളർത്തിയെടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതിനായി നന്നായി ഉണക്കിയെടുത്ത വെണ്ടയിൽ നിന്നും വിത്തു മുഴുവൻ എടുത്ത് അത് വെള്ളത്തിൽ കുതിർത്തി വയ്ക്കുക. ശേഷം ഒരു ചെറിയ തുണിയിലേക്ക് വിത്ത് ഇട്ട് അത് രണ്ട് ദിവസം ഇളം ചൂട് തട്ടുന്ന രീതിയിൽ മടക്കി വെക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വിത്ത് ചെറുതായി മുളച്ച് വന്നിട്ടുണ്ടാകും. ശേഷം പോട്ടി മിക്സ് തയ്യാറാക്കി മുളച്ചു വരുന്ന ഭാഗം മണ്ണിലേക്ക് നിൽക്കുന്ന
രീതിയിൽ വിത്ത് നടാം. ചെടികൾ വളർന്നു തുടങ്ങുമ്പോൾ രണ്ട് എണ്ണം മാത്രം ഒരു ഗ്രോ ബാഗിൽ നിർത്തി ബാക്കിയെല്ലാം പറിച്ച് നടാവുന്നതാണ്. ചെടിയിൽ നിന്നും വെള്ളീച്ച ശല്യം ഒഴിവാക്കാനായി വേപ്പിലപിണ്ണാക്ക് വെള്ളത്തിൽ കലർത്തി ഡയല്യൂട്ട് ചെയ്ത് ഉപയോഗിച്ചാൽ മതി. അതുപോലെ ഉറുമ്പിന്റെ ശല്യം ചെടികളിൽ ഉണ്ടാകാതിരിക്കാൻ കല്ലുപ്പും,ഡോളോമൈറ്റും, ചാരവും മിക്സ് ചെയ്ത് ചെടിക്ക് ചുറ്റും ഇട്ടു കൊടുത്താൽ മതി. ഇത്തരത്തിൽ നല്ല രീതിയിൽ ചെടിക്ക് പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യത്തിനുള്ള വെണ്ടയ്ക്ക സ്വന്തം തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.