Kumbalanga pachadi Recipe: പച്ചടി ഇല്ലാതെ എന്ത് സദ്യയാണല്ലേ ? എന്നാലൊരു അടിപൊളി കുമ്പളങ്ങ പച്ചടി ഉണ്ടാക്കി നോക്കിയാലോ? അതിനായി കാൽ കിലോ കുമ്പളങ്ങ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് വെക്കുക. 5 കാന്താരി മുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വെക്കുക.വെള്ള നിറമുള്ള പച്ചടിയാണ് ഉണ്ടാക്കേണ്ടത്. അതിന് എടുക്കുന്ന കാന്താരി മുളക്
വെള്ള കാന്താരി മുളകാവാൻ പ്രത്യേകം ശ്രദ്ദിക്കുക. ശേഷം ഇതിന് വേണ്ട അരപ്പ് റെഡിയാക്കാം. അതിനായി 5 കാന്താരി മുളക്, കാൽ ടീസ്പൂൺ ചെറിയ ജീരകം, മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഫൈൻ പേസ്റ്റ് ആയി അരച്ചെടുക്കുക. അരപ്പിന് എടുക്കുന്ന മുളക് പച്ചമുളക് ആവാതിരിക്കാനും ശ്രദ്ദിക്കണം. ശേഷം ഈ അരപ്പിലേക്ക് കുറച്ചു കടുക് കൂടി ചേർത്ത് ഒന്ന് ചതച്ചെടുക്കുക.
കടുക് നന്നായി അരഞ്ഞ് പോവാതെ ശ്രദ്ദിക്കണം. ഇനി നന്നായി വെന്ത് പാകമായ കുമ്പളങ്ങയിലേക്ക് അരപ്പ് ചേർത്തിളയ്ക്കുക. അരപ്പും കുമ്പളങ്ങയും കൂടി നന്നായി വെന്ത ശേഷം കട്ട കൂടാത്ത തൈരും ഒരു പിഞ്ചു പഞ്ചസാരയും ചേർക്കുക. ശേഷം പച്ചടി കൂട്ട് നന്നായി ഇളക്കി ഫ്‌ളെയിം ഓഫ് ചെയ്യുക. ഇനി ഇത് വറവിടനായി ഒരു പാൻ വെച്ച് വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക്
ആവശ്യത്തിന് കടുകിട്ട് പൊട്ടിക്കുക. ശേഷം 3 വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇത് കുമ്പളങ്ങ കൂട്ടിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. നമ്മുടെ സ്വാദിഷ്ഠമായ സദ്യ സ്പെഷ്യൽ കുമ്പളങ്ങ പച്ചടി റെഡി!!. കൂടുതൽ അറിയാനായി വീഡിയോ കാണു.! NEETHA’S TASTELAND