ചോറിന്റെ കൂടെ ഒരു അടിപ്പൊളി കൂർക്ക മെഴുക്കുപുരട്ടി.!! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചുവാങ്ങി കഴിക്കും | Koorkka Mezhukkuperatti / Chinese Potatoes recipe

Koorkka Mezhukkuperatti / Chinese Potatoes recipe

രാവിലെ ചോറിനൊപ്പം നല്ല ഒരു കൂർക്ക മെഴുക്കുവരട്ടി തയാറാക്കിയാലോ ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ ഒരു വിഭവം എങ്ങനെയാണ് കിടിലൻ സ്വാദോടു കൂടി തയാറാക്കാം എന്ന് നോക്കിയാലോ ? താഴെ വിശദമായി തന്നെ പറയുന്നു.

Ingredients

  • കൂർക്ക -400g
  • ചെറിയുള്ളി -1/2cup
  • കറിവേപ്പില
  • തേങ്ങാ കൊത്ത് -2tbsp
  • കടുക് -1/2tsp
  • വെളിച്ചെണ്ണ
  • മഞ്ഞൾ പൊടി -1/4tsp+1/4tsp
  • മുളക്പൊടി -3/4tsp
  • ഉപ്പ്
  • വെള്ളം
  • പെരുംജീരകം പൊടി -1/4tsp

How to make : Koorkka Mezhukkuperatti / Chinese Potatoes recipe

ആദ്യമായി തന്നെ കൂർക്ക ഒന്ന് വേവിച്ചെടുക്കാനായി ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ഇതൊന്ന് വേവിച്ചെടുക്കാം. ശേഷം കൂർക്ക മെഴുക്കുവരട്ടി ഉണ്ടാക്കി എടുക്കാനായി, ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഒന്ന് പൊട്ടിച്ചെടുക്കാം. ശേഷം തേങ്ങാക്കൊത്തു ചേർത്ത് ബ്രൗൺ കളർ ആകുന്നതുവരെ ഒന്ന് മൂപ്പിച്ചെടുക്കാം.. അതിനുശേഷം കറിവേപ്പിലയും ചതച്ചുവെച്ചിരിക്കുന്ന

ചുവന്നുള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയതു ശേഷം കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം വേവിച്ചുവെച്ചിരിക്കുന്ന കൂർക്ക ചേർത്തതിനുശേഷം എല്ലാം ഒന്ന് സെറ്റ് ആവുന്നതുവരെ നന്നായി ഇളക്കിയതിനുശേഷം പെരുംജീരകത്തിന്റെ പൊടി കൂടി ചേർത്തതിനുശേഷം നന്നായി ഒന്ന് മൂപ്പിച്ചെടുക്കാം. കൂടുതൽ വിശദമായി അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായും കാണുക.. Video credit : Ziyas Cooking Koorkka Mezhukkuperatti Chinese Potatoes recipe

Chinese Potatoes recipeKoorkka Mezhukkuperatti / Chinese Potatoes recipeMezhukkuperatti