Kochi khoya recipe: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് വളരെയധികം പ്രത്യേകതയുള്ള ഒരു വിഭവമാണ്, ഈ വിഭവത്തിന്റെ പേരിലും ഈ വിഭവത്തിലും വളരെ വൈവിധ്യം ഉണ്ട്, എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ റെസിപ്പി ആണിത്, നാടൻ രീതിയിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി വിഭവമാണിത്, പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ പറ്റും,മാത്രമല്ല ഈയൊരു വിഭവം ചൂട് കാലത്ത് ചൂട് അകറ്റാനും തണുപ്പ് ലഭിക്കാനും
കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണ്, ഈ ഒരു വിഭവം നമുക്ക് കുളിർമ നൽകുന്ന ഒരു വെറൈറ്റി വിഭവമാണിത് എങ്കിലും വിഭവത്തിനേക്കാൾ വെറൈറ്റി വിഭവത്തിന്റെ പേരിലാണ്, ഈ വിഭവത്തിന്റെ പേര് കൊച്ചികോയ എന്നാണ്,എന്നാൽ ഇത് കൊച്ചിക്കാരുടെ സ്പെഷ്യൽ റെസിപ്പി അല്ല, ഇത് നമ്മുടെ തലശ്ശേരിക്കാരുടെ റെസിപ്പി ആണ്, അവലും ശർക്കരയും തേങ്ങാപ്പാലും എല്ലാം ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണിത്,
മാത്രമല്ല ഈ റെസിപ്പി കഴിക്കുന്നതിലും വൈവിധ്യം ഉണ്ട്, അവിലെടുത്ത് അതിലേക്ക് ഇത് ഒഴിച്ച് ചോറോ കഞ്ഞിയോ കുടിക്കുന്നത് പോലെയാണ് ഇത് കഴിക്കേണ്ടത്, അവിൽ മിൽക്കിന്റെയും പാൽ പിഴിഞ്ഞതിന്റെയും രുചി കിട്ടുന്ന ഒരു അടിപൊളി റെസിപ്പി ആണിത്, എല്ലാവരും ഒരു തവണയെങ്കിലും ഈ വിഭവം വീട്ടിൽ ഉണ്ടാക്കി നോക്കുക കാരണം നല്ല ടേസ്റ്റ് ആണ് ഇത് കഴിക്കാൻ, എന്നാൽ എങ്ങനെയാണ് നമ്മുടെ കിടിലൻ കൊച്ചികോയ ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
- ചെറുപഴം – 1/2 kg
- കട്ടിയുള്ള തേങ്ങാപ്പാല് – 2 കപ്പ്
- ശർക്കര – 2 അച്ച്
- ചെറിയ ഉള്ളി – 10 എണ്ണം അരിഞ്ഞത്
- നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
- ഇഞ്ചി നീര് – 1 ടേബിൾ സ്പൂൺ
- അവിൽ – 2 കപ്പ്
ആദ്യം വലിയൊരു പാത്രം എടുക്കുക, അതിലേക്ക് ചെറുപഴം തൊലി കളഞ്ഞ് ഇട്ടു കൊടുക്കുക, ചെറുപഴമോ മൈസൂർ പഴമോ ഏത് പഴം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്, ശേഷം സ്പൂണോ തവിയോ വെച്ച് നന്നായി ഉടച്ചെടുക്കുക, ശേഷം ഇതിലേക്ക് ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ, ഇഞ്ചി നീര് ഒരു ടീസ്പൂൺ, എന്നിവ ചേർത്ത് വീണ്ടും നന്നായി സ്മൂത്ത് ആയി ഉടച്ചെടുക്കുക, ശേഷം ഒരു ബൗളിൽ ശർക്കരയും ചെറിയുള്ളിയും നന്നായി കുത്തിക്കൊടുത്ത് ചതച്ചെടുക്കുക, ശേഷം
ഇതും പഴത്തിന്റെ മിക്സിലേക്ക് ഇട്ടു കൊടുക്കുക, ശേഷം വീണ്ടും നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കുറച്ചു കുറച്ച് തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, തേങ്ങാപ്പാലിന്റെ ഒന്നാം പാലാണ് ഇവിടെ എടുത്തിട്ടുള്ളത്, ഒരു വലിയ തേങ്ങയുടെ പകുതി കൊണ്ടാണ് തേങ്ങാപ്പാൽ ഉണ്ടാക്കിയിരിക്കുന്നത്, ഇപ്പോൾ ഇത് റെഡിയായിട്ടുണ്ട്, ഇത് സെർവ് ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലാണ്, ആദ്യം ഒരു പ്ലേറ്റിൽ കുറച്ചു അവില്‍ എടുക്കുക ശേഷം അതിന്റെ മുകളിൽ ഈ മിക്സ് ഒഴിച്ചു കൊടുക്കുക, എന്നിട്ട് നന്നായി കൈകൊണ്ട് കുഴച്ചാണ് ഇത് കഴിക്കേണ്ടത്, കോരി കുടിച്ചാണ് ഇത് കഴിക്കേണ്ടത്, ഇപ്പോൾ നമ്മുടെ കിടിലൻ അടിപൊളി കൊച്ചികോയ തയ്യാറായിട്ടുണ്ട്!! Ayesha’s Kitchen Kochi khoya recipe