Kerala Traditional Snack Ilayada: പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ
തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചീകി ഇടുക. അതല്ലെങ്കിൽ ശർക്കര പൊടി നേരിട്ടും ഉപയോഗിക്കാവുന്നതാണ്. ചീകി വച്ച ശർക്കരയിലേക്ക് ഒരുപിടി അളവിൽ തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈയൊരു ഫില്ലിങ്ങ്സ് മാറ്റിവയ്ക്കാം. അടുത്തതായി അടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കണം. അതിനായി
ഒരു ബൗളിലേക്ക് രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി ഇട്ടു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ഉപ്പും,അതേ അളവിൽ നെയ്യും അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കുറേശ്ശെയായി അരിപ്പൊടിയിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാതെ യോജിപ്പിച്ച് എടുക്കുക. അട തയ്യാറാക്കുന്നതിന് ആവശ്യമായ ഇല
ചെറിയ കഷണങ്ങളായി മുറിച്ച് വാട്ടിയെടുത്ത് മാറ്റിവയ്ക്കാം. ഇലയിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് പരത്തി ഫില്ലിംഗ്സ് വച്ചശേഷം നടുഭാഗം മടക്കി എടുക്കുക. ഇതേ രീതിയിൽ എടുത്തുവെച്ച മാവ് മുഴുവനായും ചെയ്തെടുത്ത ശേഷം ആവി കയറ്റിയെടുത്താൽ രുചികരമായ ഇലയട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ് YUMMY ADUKKALA Kerala Traditional Snack Ilayada