About Kerala style Neymeen recipe
നമ്മൾ അതികവും മീൻ കറി ആണ് അല്ലേ വീടുകളിൽ ഉണ്ടാക്കാർ, നമ്മൾ ഉണ്ടാക്കുമ്പോൾ കൂടുതൽ ടേസ്റ്റ് ഉണ്ടാവണം എന്നില്ല, എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ നെയ്മീൻ കറി എളുപ്പത്തിൽ വളരെ ടേസ്റ്റിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ? കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി നാടൻ നെയ്മീൻ കറി ഉണ്ടാക്കി നോക്കിയാലോ?
Ingredients
- നെയ്മീൻ: 500g
- ഇഞ്ചി : 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി : 1 ടേബിൾ സ്പൂൺ
- പച്ചമുളക് : 3 എണ്ണം
- തക്കാളി : 1
- കറിവേപ്പില
- മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
- കടുക് : 1/2 ടീസ്പൂൺ
- ഉലുവ : 1/2 ടീസ്പൂൺ
- വറ്റൽ മുളക്: 4 എണ്ണം
- മുളക്പൊടി : 1 ടേബിൾ സ്പൂൺ
- കശ്മീരി മുളകുപൊടി: 1 ടേബിൾ സ്പൂൺ
- മല്ലിപൊടി : 1 1/2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി : 1 ടീസ്പൂൺ
- ഉലുവ : 1/2 ടീസ്പൂൺ
How to Make Kerala style Neymeen recipe
ആദ്യം ഒരു ചട്ടി അടുപ്പത്ത് വെക്കുക ശേഷം എണ്ണ ഒഴിച്ച് ചൂടാക്കുക ചൂടായ എണ്ണയിലേക്ക് കടുക്, ഉലുവ , വറ്റൽ മുളക് എന്നിവ ചേർത്ത് വഴറ്റണം ശേഷം അതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കാം ശേഷം നന്നായി ഇളക്കി കൊടുക്കാം ഇനി ഇതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കാം ഇതിൻ്റെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം മഞ്ഞൾ പൊടി ചേർത്ത് നന്നായി ഇളക്കാം ശേഷം മുളകുപൊടിയും, കശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കാം ഇനി ഇതിലേക്ക് മല്ലിപൊടിയും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം ശേഷം
ഉലുവ പൊടിയും ചേർക്കാം ഇനി ഇതിലേക്ക് തക്കാളി ചേർത്ത് കൊടുത്ത് വഴറ്റണം ശേഷം ഇനി ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ചേർത്ത് 5 മിനുട്ട് അടച്ച് വെച്ച് വേവിക്കാം ശേഷം തക്കാളി ഒന്ന് നന്നായി ഉടച്ചെടുക്കാം ഇനി ഇതിലേക്ക് കുതിർത്ത് വെച്ചിരിക്കുന്ന കുടമ്പുളി ചേർത്ത് കൊടുക്കാം ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കാം ഇനി ഇതിലേക്ക് 1/2 കപ്പ് ചൂട് വെള്ളം കൂടെ ഒഴിച്ച് കൊടുത്ത് ഇളക്കാം ശേഷം ഒന്ന് മൂടിവെച്ചു വേവിക്കാം കറി തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ട് കൊടുക്കാം ശേഷം മൂടിവെച്ചു വേവിച്ച് എടുക്കാം ഇടക്ക് തുറന്നു നോക്കി ഒന്ന് ചുറ്റിച്ചു കൊടുക്കണം ശേഷം ഇതിലേക്ക് കറിവേപ്പിലയും കുരുമുളകു പൊടിയും ചേർക്കാം ശേഷം 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വാങ്ങി വെക്കാം ഇപ്പൊൾ അടിപൊളി നെയ്മീൻ കറി തയ്യാർ…Spice Buds Kerala style Neymeen recipe