About Kerala style Meen Achar Recipe
മീൻ അച്ചാർ നമ്മൾ പലവിധത്തിൽ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ. ഇത്തവണ നമ്മൾ മീൻ അച്ചാർ ഉണ്ടാക്കുന്നത് അയില മീൻ കൊണ്ടാണ്. അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ? എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി തന്നെ താഴെ പറയുന്നു..
ചേരുവകകൾ
- അയില 1 kg
- മുളക്‌പൊടി 1 1/ 2 tbsp
- മഞ്ഞൾപൊടി 1/ 2 tbsp
- ഉപ്പ്
- വിനാഗിരി
- ഓയിൽ
- കടുക്
- ഉലുവ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
Kerala style Meen Achar Recipe : തയാറാക്കുന്ന വിധം
ഈ ഒരു അച്ചാർ ഉണ്ടാക്കാനായി ആദ്യമായി തന്നെ മീൻ മസാല തേച്ച് വറുത്തെടുക്കണം. അതിനായി ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളക് പൊടി, അര ടേബിൾസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ വിനാഗിരി, എന്നിവ ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ശേഷം ഇതു മീനിലേക്ക് തേച്ചുപിടിപ്പിക്കാം. നന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം മീൻ നന്നായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ശേഷം ഒരു പാൻ വെച്ച് കുറച്ചു ഓയിൽ ചൂടാക്കിയെടുക്കാം. ഓയിൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചെടുക്കാം.
ശേഷം അര ടീസ്പൂൺ ഉലുവ, അര കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി, അര കപ്പ് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒരു 5 മിനുട്ട് ഒന്ന് വഴറ്റിയെടുക്കാം. എല്ലാം ഒന്ന് വഴണ്ട് വന്നതിന് ശേഷം ഇതിലേക്ക് പൊടികളെല്ലാം ചേർത്തുകൊടുക്കാം. അര ടേബിൾസ്പൂൺ മഞ്ഞൾപൊടി, 4 ടേബിൾസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ കായംപൊടി, അര ടീസ്പൂൺ ഉലുവപ്പൊടി, എന്നിവ ചേർത്ത് ഇതൊന്ന് മൂത്തു വരുന്നത് വരെ ഇതൊന്ന് ഇളക്കി കൊടുക്കാം.
ശേഷം ഇതിലേക്ക് ഒരു കപ്പ് വിനാഗിരിയും അരക്കപ്പ് വെള്ളവും ചേർത്തുകൊടുക്കാം. ആവശ്യത്തിന് വേണ്ട ഉപ്പും ചേർത്ത് നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാം. മീൻ ചേർത്തതിനുശേഷവും ഒരു പത്ത് മിനുട്ട് കൂടി ഇതൊന്ന് തിളപ്പിച്ചുഎടുക്കാം. ഏതു നന്നായി ചൂട് ആറിയതിന് ശേഷം ഒരു കുപ്പിയിലേക്ക് ആക്കി സൂക്ഷിക്കാം. വീഡിയോ ക്രെഡിറ്റ് : Daily Dishes Kerala style Meen Achar Recipe