Kerala Style Egg mappas: ചപ്പാത്തി, ഇടിയപ്പം, ചോർ എന്നിവ രുചിയൂറും മുട്ട മപ്പാസിന്റെ കൂടെ കഴിച്ചു നോക്കിയാലോ..?? മുട്ട മപ്പാസ് തയ്യാറാക്കാൻ ആവശ്യമായ ഐറ്റംസ് ആദ്യമായി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാവുമ്പോൾ കുറച്ച് കടുക്, രണ്ട് വറ്റൽ മുളക് എന്നിവ ഇട്ട് കുറച്ചു കഴിഞ്ഞതിനു ശേഷം സവാള അരിഞ്ഞത് ഇട്ട് കൊടുക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കുക.
2 മിനിട്ടിനു ശേഷം പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ഇട്ട് സവാള നിറം മാറുന്നത് വരെ വഴറ്റുക.അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ട് ശേഷം ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുമ്പോൾ,അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ ഇറച്ചി മസാല, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.ഇതിലേക്ക് ഒരു ഉരുളകിഴങ്ങ് കഷ്ണങ്ങളാക്കിയതും
ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചെറു തീയിൽ 5 മിനിറ്റ് അടച്ചു വെക്കുക.ശേഷം ഒരു കപ്പ് രണ്ടാം പാലും അര കപ്പ് ചെറു ചൂടുവെള്ളവും ഒഴിച്ച് കൊടുക്കുക.ശേഷം തിളക്കുമ്പോൾ ചാറിന് കൊഴുപ്പ് കിട്ടാൻ വേണ്ടി ഉരുളകിഴങ്ങ് ഉടച്ചു കൊടുക്കുക. അതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക. ഒപ്പം കുരുമുളക് പൊടി,പെരിഞ്ജീരകം പിടിച്ചത് എന്നിവ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് തിളപ്പിക്കുക.
ശേഷം ചെറു തീയിൽ ഇട്ട് ഒന്നാം പാലും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കുക. കുറുകിയ ചാറായി മാറുമ്പോൾ തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക. ഇതുപോലുള്ള മറ്റു വെറൈറ്റി വിഭവങ്ങൾക്കായി Sheeba’s Recipes സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ. Kerala Style Egg mappas