Kerala Style Easy Theeyal recipe

തീയൽ ഇനി ഏതായാലും, ഈ ഒരൊറ്റ കൂട്ട് മാത്രം മതി മതി.!!അസാധ്യ രുചി..

Theeyal is a traditional South Indian dish known for its rich and flavorful gravy made from roasted coconut and aromatic spices.

About Kerala Style Easy Theeyal recipe

അടിപൊളി രുചികരമായ തീയ്യൽ ഉണ്ടാക്കിയാലോ ? ഇമ്മാതിരി സാനം മതി പത്രം കാലിയാവാൻ.ഏത് കറിയിലും ചുവന്നുള്ളി കൂടിയാൽ രുചി കൂടും. അപ്പൊ ചുവന്നുള്ളി മാത്രം ആയാലോ ? ചേന, പാവയ്ക്കാ എന്നിവയാണ് കൂടുതൽ തീയ്യൽ വിഭാഗത്തിൽ കാണാൻ പറ്റുക എന്നാൽ വ്യത്യസ്തമായ ഒരെണ്ണം ഇതാ..

Ingredients

  • ചുവന്നുള്ളി (1/2kg)
  • പച്ചമുളക്
  • തേങ്ങ
  • വറ്റൽ മുളക്
  • ഉലുവ
  • ഉപ്പ്
  • വെളിച്ചെണ്ണ
  • മഞ്ഞൾപൊടി
  • മല്ലി (പൊടിക്കാത്തത് )
  • പുളി

How to make Kerala Style Easy Theeyal recipe

ആദ്യം തന്നെ ഒരു ചെറിയ മുറി തേങ്ങ ചിരകി മിക്സിയിൽ ഒന്ന് പൊടിച്ചു എടുകാം. എന്നിട്ട് അതൊന്ന് നന്നായി വറുക്കാൻ പാനിലേക്ക് ഇട്ടു കൊടുകാം. ഒപ്പം പൊടിക്കാത്ത മല്ലി, ഒരു അര ടിപ് ഉലുവ, അഞ്ചോ എട്ടോ വറ്റൽ മുളക് ഇട്ട് നന്നായി ഇളക്കി കൊടുകാം. ഒന്ന് നിറം മാറി വരുമ്പോൾ ഒരു സ്പൂൺ പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് നന്നായി മിക്സ്‌ ചെയ്യാം. ശേഷം അതിലേക് ആവശ്യത്തിന് വേപ്പല ഇട്ട് മിക്സ്‌ ചെയ്യാം.നന്നായി ബ്ലാക്ക് ആൻഡ് ബ്രൗൺ നിറം ആവുന്ന വരെ വറുത്തു എടുക്കാം. ശേഷം മഞ്ഞ പൊടി ആവശ്യത്തിന് ഇട്ട് മിക്സ്‌ ചെയാം.ശേഷം വെള്ളം ചേർക്കാതെയോ ചേർത്തോ

(വെള്ളത്തിനു പകരം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുന്നത് ഒന്നുടെ നന്നാവും) നന്നായി മിക്സിയിൽ അരച്ചെടുക്കം. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം നന്നാക്കി വച്ചിരിക്കുന്ന ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റി എടുകാം. 1 സ്പൂൺ ഉപ്പ് ഒപ്പം 1/2 tsp മഞ്ഞൾപൊടി ഇട്ട് മിക്സ്‌ ചെയാം.എന്നിട്ട് നന്നായി വഴറ്റി എടുകാം. ശേഷം അതിലേക് ആവശ്യയത്തിന് പുളി പിഴിഞ്ഞ് ഒഴികാം. ശേഷം അരച്ച് വച്ചിരിക്കുന്ന അരപ്പ് അതിലേക് ഒഴിച്ചു കൊടുക്കാം. അങ്ങനെ അത് നന്നായി മിക്സ്‌ ചെയ്ത് തിളപ്പിക്കാം. ശേഷം സാധാരണപ്പോലെ കടുക്, വറ്റൽമുളക് കാച്ചി കൊടുകാം. Video credit: Sree’s Veg Menu Kerala Style Easy Theeyal recipe

Read More : റേഷൻ അരി ഇരിപ്പുണ്ടോ വീട്ടിൽ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. അടിപൊളി പലഹാരം

ദോശ ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പ വഴി.!! എളുപ്പത്തിലെങ്ങനെ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാം എന്ന് നോക്കിയാലോ ? പലർക്കും അറിയാത്ത പുതിയ രഹസ്യം