Kerala Style easy Beef Fry

ഇതാണ് മക്കളെ ബീഫ് ഫ്രൈ.!! ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല; പൊളി സാനം…

Super Kerala Style easy Beef Fry recipe.

Kerala Style easy Beef Fry

ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ ? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.. എന്തൊക്കെയാണ് വേണ്ടതെന്ന് താഴെ വിശദമായി പറയുന്നു.

Ingredients

  • Beef – 1 kg
  • Kashmiri Red chilli – 1 tbsp
  • Coriander Powder – 2 Tsp
  • Turmeric Powder – 1/4 Tsp
  • Pepper Powder – 3/4 Tsp
  • Garam masala- 1/2 Tsp
  • Curry Leaves
  • Salt
  • Coconut Oil – 1 Tbsp

How to make Kerala Style easy Beef Fry

1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ അളവിൽ മഞ്ഞപൊടി, 1/2 ടീസ്പൂൺ അളവിൽ ഗരം മസാലയും, 3/4 ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും, 1 ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ , കറിവേപ്പില എന്നിവ ഇട്ട് കൊടുത്തു നന്നായി കൈ കൊണ്ട്

നന്നായി ഇളക്കുക എന്നിട്ട് കുക്കർ ഇതുപോലെ അടച്ചു കൊടുക്കുക , 3/4 ഭാഗത്തോളം ആണ് ബീഫ് വേവേണ്ടത്, ഹൈ ഫ്ലൈമിൽ ഒരു വിസിൽ ലോ ഫ്ലൈമിൽ 3 വിസിലും അടിക്കുമ്പോൾ 3/4 ഭാഗത്തോളം ബീഫ് വേവും, ഇനി പ്രഷർ പൂർണമായും പോയതിനു ശേഷം തുറന്നു നോക്കുക, ഇനി ഇതിലേക്ക് ചെറിയ ഉള്ളി 500 g എടുക്കുക, ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് 4, 5 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാക്കി എടുക്കുക, എന്നിട്ട് അതിലേക്ക് 1/2 കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങൾ

ആക്കിയത് ഇട്ടു കൊടുക്കുക എന്നിട്ട് വറുത്തു എടുക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക ഇതിൻ്റെ നിറം മാറി വരുമ്പോൾ 5 ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക, 4 ടേബിൾ സ്പൂൺ അളവിൽ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, എന്നിവ അതിൻ്റെ പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക , ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി മൂത്ത് കിട്ടണം, ഈ സമയത്ത് നമ്മൾ എടുത്ത് വെച്ച ചെറിയ ഉള്ളി കട്ട് ചെയ്തു ഇതിലേക്ക് ചേർത്തു കൊടുക്കണം,ഒരു തണ്ട് കറിവേപ്പിലയും ഉപ്പും കൂടെ ചേർത്ത് കൊടുക്കണം. ഇനി ഇതൊന്നു നന്നായി ഇളക്കി കൊടുത്തു

വഴറ്റി എടുക്കണം, ഇനി ഉള്ളി നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് 4 5 പച്ചമുളക് ഇട്ട് കൊടുക്കാം, ഉള്ളി ഒന്ന് നന്നായി വഴറ്റി എടുക്കണം ഇനി ഇതിലേക്ക് 3 ടേബിൾ സ്പൂൺ മല്ലിപൊടി, 2 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 1/2 ടീസ്പൂൺ അളവിൽ പേരും ജീരപ്പൊടി, 2 ടേബിൾ സ്പൂൺ മീറ്റ് മസാല , 1 ടീസ്പൂൺ അളവിൽ കുരുമുളക് പൊടി, 1/4 ടീസ്പൂൺ അളവിൽ മഞ്ഞ പൊടി എന്നിവ ചേർത്ത് കൊടുക്കാം ശേഷം നന്നായി പൊടികളുടെ പച്ച മണം പോവുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം നമ്മൾ ഇതിലേക്ക് നേരത്തെ വേവിച്ച് വെച്ച ബീഫ് ചേർത്ത് കൊടുക്കുക എന്നിട്ട് നന്നായി യോജിപ്പിക്കുക,

Read More : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറി.!! കുറുകിയ ചാറോടു കൂടിയ നല്ല നാടൻ ബീഫ് കറി.!!

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ