Kerala Style Crispy Kuzhalappam Recipe: നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു അടിപ്പൊളി വറവാണ് കുഴലപ്പം. അപ്പോൾ ഈ കുഴലപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാല്ലോ.
അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. ഒപ്പം തന്നെ 3/4 കപ്പ് തേങ്ങ നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം 8 നല്ല വലിപ്പമുള്ള ചുവന്നുള്ളി, 5 വെള്ളത്തുള്ളി, 1/2 ടീസ്പ്പൂൺ ജീരകം, 2 ടീസ്പൂൺ എള്ള് ഇത്രയും എടുക്കണം. അതിനു ശേഷം തേങ്ങയും ജീരകവും ഉള്ളി ,വെളളുത്തുള്ളി ആവിശ്യത്തിനു വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കണം. മറ്റൊരു പാനിൽ 3/4 കപ്പ് വെള്ളം, 1 ടീസ്പ്പൂൺ ഉപ്പ് പാകത്തിന് ചേർത്ത് വെള്ളം നന്നായി ചൂടാക്കണം.
അതിലേക്ക് അരിപ്പൊടി കുറേശ്ശേ ചേർത്ത് നന്നായി വറുത്തെടുക്കണം. ഒപ്പം തന്നെ അരച്ച് വെച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി കുഴക്കണം. നന്നായി വേവിച്ചതിനു ശേഷം എള്ള് ചേർത്ത് തവികൊണ്ട് കുഴച്ചെടുത്ത് പത്ത് മിനിറ്റ് അടച്ച് വെക്കണം. ചൂടോടെ തന്നെ മാവ് കുഴച്ചെടുക്കണം ആദ്യം തവികൊണ്ട് നന്നായി കുഴക്കണംശേഷം കൈക്കൊണ്ട് കുഴക്കണം. അതിനു ശേഷം ഒരു 5 മിനിറ്റ് മാവ് പാത്രത്തിൽ മൂടി കൊണ്ട് അടച്ച് മാറ്റിവെക്കണം. ചപ്പാത്തിക്ക് പരത്തുന്ന പോലെ മാവ് പരത്തി
കുഴപ്പത്തിന്റെ ഷേപ്പാക്കിയെടുക്കണം. അങ്ങനെ കുഴലപ്പം ഷെയ്പ്പാക്കി കഴിഞ്ഞാൽ അടുപ്പിൽ ഒരു പാൻ വെച്ച് ആവിശ്യത്തിനു വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കുഴലപ്പം ഒരോന്നായി എണ്ണയിലേക്ക് ഇട്ട് കൊടുക്കണം. കുഴലപ്പം നല്ല കൃസ്പ്പിയായി വറുത്തെടുക്കണം. ഇതോടെ നമ്മുടെ കുഴപ്പം ഇവിടെ റെഡിയായി. ഈ റെസിപ്പിയുടെ കൂടുതൽ വിശേഷങ്ങളറിയാൻ നമ്മുക്ക് ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാല്ലോ.. Kerala Style Crispy Kuzhalappam Recipe Sheeba’s Recipes
Ingredients:
- Rice flour – 2 cups
- Grated coconut – ½ cup
- Small onions (shallots) – 4 to 5
- Garlic – 2 cloves
- Cumin seeds – 1 tsp
- Black sesame seeds – ½ tsp
- Curry leaves – a few
- Salt – as required
- Water – as required
- Coconut oil – for deep frying
Preparation Method:
- Make the spice mix – Grind grated coconut, shallots, garlic, cumin, curry leaves, and sesame seeds into a coarse paste without adding water.
- Prepare the dough – Boil some water with a little salt. Add rice flour to it and mix well. Once slightly cooled, knead into a soft dough by mixing in the ground paste.
- Shape the kuzhalappam – Pinch small portions of dough, roll them into thin oval sheets, and fold them into cylindrical or funnel shapes, sealing the edges lightly with water.
- Fry till crisp – Heat coconut oil in a deep pan and fry the rolled kuzhalappams in medium heat until golden and crispy.
- Cool & store – Once fried, drain excess oil, cool completely, and store in an airtight container.
👉 Crispy, crunchy, and flavorful Kuzhalappams are ready to serve with tea or as a festive snack!