Kerala style Aviyal Recipe : മലയാളിക്ക് അവിയൽ എന്നും പ്രിയപ്പെട്ടതാണ്. ഇത് നല്ല രുചിയോടെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ..? അതിനായി ആദ്യം വേണ്ടത് പച്ചക്കറികളാണ്. തൊലി ചെത്തിമാറ്റാനുള്ള വെള്ളരിക്കഷ്ണം, 1 പച്ചക്കായ,1 പടവലം, ചേനക്കഷ്ണം, മുരിങ്ങക്ക, ഒരു കഷ്ണം മാങ്ങ, ഒരു കഷ്ണം മത്തൻ, 1 ക്യാരറ്റ്, 1 ഉരുളക്കിഴങ്ങ് എന്നിവ തൊലി കളഞ്ഞ് വൃത്തിയാക്കുക.
കൂടെത്തന്നെ ആവശ്യത്തിന് പച്ചമുളക്, 4 കോവക്ക, 6 പയർ,1 വഴുതന എന്നിവയും കൂട്ടി എല്ലാം കഴുകി വൃത്തിയാക്കുക. എല്ലാ പച്ചക്കറികളും നീളത്തിൽ മെലിഞ്ഞ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി പാകം ചെയ്ത് തുടങ്ങാം. അതിനായി ഒരു ഉരുളി അടുപ്പത്തു വെക്കുക. അതിന് മുൻപ് പച്ചക്കറികളിലേക്ക് കുറച്ചു വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും ചേർത്ത് കുഴച്ചു വെക്കണം. എന്നിട്ട് ഇത് ഉരുളിയിലേക്ക് ഇടുക. കുറച്ചു പച്ചമുളകും കൂടെ കീറിയിട്ട് വാഴയില
കൊണ്ട് അടച്ച് വെച്ച് വേവിക്കുക.തീ മീഡിയം ഫ്ലയിമിൽ വെച്ചിരിക്കുക. ഇനി ഇതിലേക്കുള്ള തേങ്ങാ അരപ്പ് റെഡിയാക്കണം. അതിനാ യി ഒരു ജാറിലേക്ക് ഒന്നര തേങ്ങ ചിരകിയത്, 20 ചെറിയുള്ളി,1 സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ മഞ്ഞൾ പൊടി, 6 വെളുത്തുള്ളി, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് ഒന്നരച്ചെടുക്കുക. ശേഷം പച്ചക്കറി അടപ്പ് തുറന്ന് അര സ്പൂൺ മഞ്ഞൾ പൊടി,
ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് കുറച്ചു മാങ്ങയും കൂടെ ചേർത്തിളക്കി വീണ്ടും വാഴയില കൊണ്ട് മൂടി വെക്കുക. ശേഷം അരപ്പ് ചേർത്ത് ഒന്നുകൂടി ആവിയിൽ അടച്ചു വെക്കുക. അതിനു ശേഷം നന്നായി ഇളക്കുക. നമ്മുടെ ടേസ്റ്റി അവിയൽ റെഡി..!! കൂടുതൽ അറിയാനായി വീഡിയോ കാണുക..!!Village Spices Kerala style Aviyal Recipe