സദ്യയിൽ ഒഴിവാക്കാനാവില്ല ഈ പച്ചടി.!! അതും വെറും 10 മിനുട്ടിൽ; കേരള സദ്യ സ്റ്റൈൽ ബീറ്റ്റൂട്ട് പച്ചടി | Kerala Sadya style Beetroot Pachadi Recipe

Kerala Sadya style Beetroot Pachadi Recipe : ഓണം അല്ലേ വരുന്നത്. എല്ലാവരും ഓണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആവും അല്ലേ. ഓണത്തിന് നമ്മൾ എല്ലാവരും കൂടുതൽ പ്രാധാന്യം നൽകുന്നത് സദ്യക്ക് തന്നെയാണ്.ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കേണ്ടത് കൊണ്ട് തന്നെ ഇപ്രാവശ്യം ഓണ സദ്യക്ക് നമുക്ക് എളുപ്പത്തിൽ ഈസി ആയി 10 മിനുട്ട് കൊണ്ട് ഒരു അടിപൊളി പച്ചടി ഉണ്ടാക്കി നോക്കിയാലോ?

  • Beetroot
  • Grated coconut
  • Yogurt
  • Cumin seeds
  • Green chillies
  • Mustard seeds
  • Small piece of ginger

How to make Kerala Sadya style Beetroot Pachadi Recipe

ആദ്യം പച്ചടിക്ക് വറുത്തു എടുക്കാൻ വേണ്ടി കടുക് , വറ്റൽ മുളക്, കറിവേപ്പില , വെളിച്ചെണ്ണ എന്നിവ വേണം. ഇനി ഒരു പാനിലേക്ക് വലിയ ബീറ്റ്‌റൂട്ട് ചെറുതായി ഗ്രയ്റ്റ് ചെയ്തത് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് 1 പച്ചമുളക് ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പും 1/4 കപ്പ് വെള്ളവും ചേർക്കാം. ഇനി ഇത് അടുപ്പത്ത് വച്ച് വേവിച്ച് എടുക്കാം.ഈ സമയം കൊണ്ടു നമുക്ക് ഇതിലേക്ക് ആവശ്യത്തിനുള്ള അരപ്പ് തയ്യാറാക്കി എടുക്കാം. അതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക് 1/2 മുറി തേങ്ങ ചിരകിയത്,

1 പച്ച മുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി , 1/4 ടീസ്പൂൺ ജീരകം ,ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക .ഇനി വേവിക്കാൻ വെച്ച ബീറ്റ്‌റൂട്ടിലേക്ക് നമ്മൾ അരച്ചു വെച്ച അരപ്പ് ചേർക്കുക ഇനി നന്നായി ഒന്നു മിക്സ് ചെയ്തു എടുക്കുക , വെള്ളം കൂടുതൽ ഒഴിച്ചിട്ടല്ല നമ്മൾ തേങ്ങയും അരച്ചു എടുത്തിട്ടുള്ളത്. ഇനി നമ്മൾ ഇതിലേക്ക് കടുകിൻെറ പരിപ്പ് 1/2 ടീസ്പൂൺ ചേർത്തു കൊടുക്കാം എന്നിട്ട് നന്നായി ഒന്നു യോജിപ്പിച്ചു കൊടുക്കാം ശേഷം വെള്ളം വറ്റി വന്നാൽ

Kerala Sadya-style Beetroot Pachadi is a vibrant, mildly sweet and tangy dish made with grated beetroot, yogurt, grated coconut, and tempered spices. Served as part of the traditional Sadya feast, it pairs beautifully with rice and adds a colorful, refreshing contrast to the meal with its creamy texture and subtle flavors.

തീ കുറച്ചു കൊടുത്തു ഇതിലേക്ക് അരച്ചു എടുത്ത 1 കപ്പ് തൈര് ഒഴിച്ചു കൊടുക്കാം. തൈര് ഒന്നു ഉടച്ചു കൊടുത്തിട്ട് ഉള്ളൂ. ശേഷം ഇതു നന്നായി ചൂടാക്കി കൊടുക്കുക, തിളപ്പിക്കേണ്ട ആവശ്യമില്ല. ചൂടായി വരുമ്പോൾ പച്ചടി സ്റ്റൗവിൽ നിന്നു മാറ്റാം. പച്ചടിയിലേക്ക് വരുതിടാൻ വേണ്ടി ഒരു ചെറിയ പാൻ ചൂടാക്കുക ശേഷം അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേക്ക് കടുക് ഇട്ടു കൊടുക്കുക കടുകു പൊട്ടുമ്പോൾ അതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് കൊടുക്കുക അതു മൂത്ത് വരുമ്പോൾ പച്ചടിയിയിലേക്ക് ഒഴിച്ചു കൊടുക്കുക. Bincy Lenins Kitchen Kerala Sadya style Beetroot Pachadi Recipe

Kerala Sadya style Beetroot Pachadi Recipe