കുറുക്ക് കാളൻ ശരിയായില്ലേ ? സദ്യയിലെ കാളൻ ഇനി വീട്ടിൽ ഈസിയായി ഉണ്ടാക്കാം; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Kerala sadya Kurukk Kalan recipe

Kerala sadya Kurukk Kalan recipe : സദ്യയിലെ പല വിഭവങ്ങളും നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല, ഓരോ വിഭവവും ഓരോ ഓർമ്മകളാണ് നമുക്ക് നൽകുന്നത്, ഓരോ ഓണക്കാലം കഴിയുമ്പോഴും വിഭവങ്ങളുടെ സ്വാദ് ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന ചിന്തയിലാണ് എല്ലാവരും. പ്രധാനമായും കുറുക്കുകാളൻ ശരിയാകുന്നില്ല എന്ന ഒരു പരാതി എപ്പോഴും പറയാറുള്ളതാണ്, കുറുക്ക് കാളൻ ശരിയാകാതിരിക്കാൻ ചെറിയ ചെറിയ കാരണങ്ങൾ ആയിരിക്കും ചിലപ്പോൾ സംഭവിക്കുന്നത്,

പുളി കുറഞ്ഞ തൈര് എടുക്കുന്നതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ ചേർക്കുന്ന രീതി കൊണ്ടായിരിക്കാം, ശരിയായി വരുന്നില്ല എന്ന് പറയുന്ന ആ ഒരു പരാതി ഇതാ ഇവിടെ തീരുകയാണ്. കാളൻ തയ്യാറാക്കാൻ ആയിട്ട് പച്ചക്കായ ചെറിയ കഷണങ്ങളാക്കിയത്, ഒപ്പം തന്നെ കുറച്ച് ചേനയും തോലൊക്കെ കളഞ്ഞ് നന്നായിട്ട് ക്ലീൻ ചെയ്ത് കട്ട് ചെയ്തെടുത്തതും ഇതിനൊപ്പം എടുത്തിട്ടുണ്ട്. ഒരു ചട്ടി വെച്ച് അതിലേക്ക് ചേനയും പച്ചക്കായ കട്ട് ചെയ്തതും, ചേർത്ത് കൊടുക്കുക, അതിനുശേഷം

ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക്, കുരുമുളകുപൊടിയും, ഉപ്പും ചേർത്ത്, നന്നായിട്ട് ഒന്ന് വേകാൻ ആയിട്ട് വയ്ക്കുക. നന്നായി വെന്തു കഴിയുമ്പോൾ വെള്ളമൊക്കെ കുറച്ചു വറ്റിയതിനു ശേഷം, തൈര് നന്നായിട്ട് ഒന്ന് അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, കുറച്ച് പുളി ഉള്ള തൈരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതൊന്നു ചൂടായി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, നന്നായി ഒന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം

ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത്രയും ചേർത്ത് കഴിഞ്ഞാൽ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് നല്ല കുറുകിയ പാകത്തിലായിരിക്കും കിട്ടുന്നത് ഈ പാകമായി കഴിഞ്ഞാൽ തീ അണച്ചു വയ്ക്കാവുന്നതാണ്. ശേഷം മറ്റൊരു ചീന ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും, ചേർത്ത് പൊട്ടിച്ച് കുറുക്ക് കാളനിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വളരെ രുചികരവും, ഹെൽത്തിയും, ടേസ്റ്റിയുമാണ് ഇത് സദ്യയിലെ പ്രധാന വിഭവം തന്നെയാണ് കാളൻ.

Kerala sadya Kurukk Kalan recipe