എത്ര പൊട്ടിച്ചാലും തീരാത്ത കാന്താരിമുളക്…! ചെടി നിറച്ച് കാന്താരി മുളക് ഉണ്ടാകാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ! | Kanthari mulaku krishi

Kanthari mulaku krishi: മുളക് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് കറികളും തോരനുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവായിരിക്കും. എന്നാൽ പല ആളുകളും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ചെടി നല്ല രീതിയിൽ വളർന്നാലും ആവശ്യത്തിന് മുളക് അതിൽ നിന്നും ലഭിക്കുന്നില്ല എന്നത്. അത്തരം പരാതിയുള്ളവർക്ക് ചെടി നിറച്ച് കാന്താരി

മുളക് കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില വളപ്രയോഗങ്ങൾ വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് നടാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് തന്നെ നോക്കി വേണം തിരഞ്ഞെടുക്കാൻ. അതിനുശേഷം നല്ല ഒരു പോട്ടിംഗ് മിക്സ് തയ്യാറാക്കി അതിൽ കുറച്ചു വെള്ളം തളിച്ച് ചെടി നട്ടുപിടിപ്പിക്കാം. ചെടി നല്ലതുപോലെ വളർന്നു തുടങ്ങി കഴിഞ്ഞാൽ അത് റീപ്പോട്ട് ചെയ്യണം. റിപ്പോട്ട് ചെയ്യുന്ന സമയത്ത് പോട്ടിങ് മിക്സിനോടൊപ്പം കുറച്ച് ജൈവവളം

കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അതിനായി ചായ ഉണ്ടാക്കുമ്പോൾ ബാക്കിവരുന്ന ചായയുടെ ചണ്ടി നല്ലതുപോലെ ഉണക്കി സൂക്ഷിക്കാവുന്നതാണ്. അതോടൊപ്പം മുട്ടയുടെ തോട്, ഉള്ളിയുടെ തോല്, ചകിരി ചോറ് എന്നിവയെല്ലാം ചേർത്ത് മിക്സിയുടെ ജാറിലിട്ട് തരി രൂപത്തിൽ പൊടിച്ചെടുക്കുക. ഈയൊരു കൂട്ട് ചെടി റീപ്പോട്ട് ചെയ്യുന്ന സമയത്ത് മണ്ണിൽ ചേർത്തു കൊടുക്കുകയാണെങ്കിൽ ചെടിക്ക് നല്ല രീതിയിൽ വളർച്ച കിട്ടുന്നതാണ്. ചെടി നല്ല രീതിയിൽ വളർന്നു കഴിഞ്ഞാൽ,

ചുവട്ടിലെ മണ്ണ് ഇടയ്ക്കിടയ്ക്ക് ഇളക്കി അതിൽ വേപ്പില പിണ്ണാക്ക് പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കുന്നതും വളരെയധികം നല്ലതാണ്. ചെടികളിൽ ഉണ്ടാകുന്ന പ്രാണി, വെള്ളീച്ച പോലുള്ളവയുടെ ശല്യം ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് കുറച്ച് വേപ്പില വെള്ളവും,വെളുത്തുള്ളി അരച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തളിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെടിയെ പരിചരിക്കുകയാണെങ്കിൽ നല്ല രീതിയിൽ വിളവ് ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാന്താരി മുളകിന്റെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Kanthari mulaku, also known as the “bird’s eye chili,” is a small, extremely hot variety of chili that is native to Kerala, India. It is known for its vibrant red or green color and intense heat, making it a popular ingredient in Kerala’s traditional cuisine. This chili is typically grown in tropical climates, where it thrives in well-drained, fertile soil. The plants require minimal maintenance but need consistent water and sunlight for optimal growth. Kanthari mulaku is often used fresh in salsas, curries, and pickles, or dried and powdered for use as a spice. Beyond its culinary applications, it is also valued for its medicinal properties, such as aiding digestion and providing relief from sore throats. Its high capsaicin content contributes to its pungent flavor and is believed to have various health benefits, including boosting metabolism and improving blood circulation.

നാരകം കുലകുത്തി വാഴും.! ഇതൊരു സ്പൂൺ കൊടുക്കൂ.. നാരകം എവിടെയും എപ്പോഴും കായ്ക്കും;

Kanthari mulaku krishi