Kannur Style prawn roast recipe

കണ്ടാൽ തന്നെ കൊതിയൂറും റെസിപ്പി.!! നാടൻ ചെമ്മീൻ പൊരിച്ചത് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ |Kannur Style prawn roast recipe

Get ready to savor the incredible flavors of our Prawn Roast!

About Kannur Style prawn roast recipe

കണ്ടാൽ തന്നെ വായിൽ വെള്ളം ഊറും ഒരു ചെമ്മീൻ റോയ്സ്റ്. അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ഒരു ചെമ്മീൻ ഫ്രൈ ഉണ്ടെങ്കിൽ അത് മാത്രം മതി ഊണിന്. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ചെമ്മീൻ വളരെ ഹെൽത്തിയായ ഒന്നാണ്; പലതരത്തിൽ ചെമ്മീൻ ഫ്രൈ ചെയ്തിട്ടുണ്ടാവും പക്ഷേ ഇതുപോലെ ഒന്ന് മസാല തയ്യാറാക്കി ട്രൈ ചെയ്തു നോക്കൂ. സംഭവം സൂപ്പർ ആണ്.

Ingredients

  • ചെമ്മീൻ
  • ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • ഉപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • പച്ചമുളക്

How to make Kannur Style prawn roast recipe

ആദ്യമായി ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക. ക്ലീൻ ചെയ്ത ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും, ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് എടുക്കേണ്ടത് അതിനുശേഷം മറ്റൊരു ചീനച്ചട്ടി വച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്ത് നന്നായി മൂപ്പിച്ചതിനു ശേഷം തയ്യാറാക്കിവെച്ചിട്ടുള്ള മസാല പുരട്ടി വച്ചിട്ടുള്ള ചെമ്മീൻ

ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് കഴിയുമ്പോൾ ചെമ്മീനൊക്കെ പെട്ടെന്ന് വെന്തു കിട്ടും ശേഷം തീ കൂട്ടി തന്നെ ഇതിനെ ഒന്ന് നന്നായി വഴറ്റിയെടുക്കുക. അപ്പോൾ മസാല ഡ്രൈ ആയി ചെമ്മീനിൽ ചേർന്നിരിക്കും. പച്ച വെളിച്ചെണ്ണ ചേർത്തത് കൊണ്ട് വളരെ രുചികരമായ ഒന്നാണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക Video credit: Kannur kitchen

Read More : ബീഫ് വരള കഴിച്ചിട്ടുണ്ടോ ? ഇതുപോലെ ഒരു തവണ ഒന്ന് കറിവെച്ചു നോക്കൂ; ഇത്ര രുചിയോടെ കഴിച്ചാൽ അടിപൊളിയാണെ !!

ചിക്കൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.!! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്കും.!!