ഉഴുന്നും ശർക്കരയും ഇത്രയും സൂപ്പറാണെന്ന് വിചാരിച്ചില്ല.!! വായിൽ അലിഞ്ഞു പോകും പലഹാരം..
Super Jaggery & black gram easy snack recipe.
Jaggery & black gram easy snack recipe
നമ്മൾ പല ഹൽവകൾ കഴിച്ചിട്ടുണ്ട് അല്ലേ?? എന്നാൽ വളരെ പെട്ടന്ന് ശരീരത്തിന് ഒരുപാട് ഗുങ്ങൾ കിട്ടുന്ന ഒരു ഹൽവ ഉണ്ടാക്കിയാലോ? വെറും ഉഴുന്നും ശർക്കര കൊണ്ട് ആണ് നമ്മൾ ഈ ഹൽവ ഉണ്ടാക്കുന്നത്, വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹൽവയാണ്, എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
Ingredients
- ഉഴുന്ന് : 1/2 കപ്പ്
- ശർക്കര : 1 കപ്പ്
- നെയ്യ് : 1/2 കപ്പ്
- ഏലക്കായ പൊടി : 1/2 ടീസ്പൂൺ
- ഉപ്പ്
- കശുവണ്ടി
How to make Jaggery & black gram easy snack recipe
ഇതിനു വേണ്ടി ഒരു ബോളിലേക്ക് 1/2 കപ്പ് ഉഴുന്ന് എടത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ കുതിരാനായി മാറ്റി വെക്കുക, ഇനി ഇത് അരച്ചു എടുക്കാൻ ആയി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക, കൂടെ തന്നെ 1/2 കപ്പ് വെള്ളവും ഒഴിച്ച് കൊടുത്ത് ഒട്ടും തന്നെ തരി ഇല്ലാതെ നന്നായി അരച്ചു എടുത്ത് മാറ്റി വെക്കുക, ഇനി ഒരു പാനിലേക്ക് 1 കപ്പ് ശർക്കര പൊടിച്ചതും ഒരു കപ്പ് വെള്ളവും കൂടെ ഒഴിച്ചു കൊടുക്കുക, ശേഷം ശർക്കര ഉരുക്കി എടുക്കുക, ശർക്കര പാനി തിളച്ചു
വരുമ്പോൾ അതിലേക്ക് നമ്മൾ നേരത്തെ അരച്ചു വെച്ച ഉഴുന്ന് ചേർത്ത് കൊടുക്കുക, തീ കുറച്ച് വെച്ച് നന്നായി ഇളക്കി കൊടുക്കുക 2 3 മിനുട്ട് ആവമ്പോൾ ഇത് കുറുകി വരാൻ തുടങ്ങും, കുറുകി വരുമ്പോൾ ഇതിലേക്ക് 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം ശേഷം വീണ്ടും ഇളക്കി കൊടുത്ത് കുറുകി വരുമ്പോൾ 1 ടേബിൾ സ്പൂൺ നെയ്യ് വീണ്ടും ഒഴിച്ച് കൊടുക്കുക എന്നിട്ട് ഇളക്കുക അങ്ങനെ 4 ടേബിൾ സ്പൂൺ നെയ്യ് ആണ് മൊത്തത്തിൽ ചേർത്തത് 10- 12 മിനുട്ട് ഇളക്കുമ്പോൾ ഇത് നന്നായി കട്ടിയായി വരും, പാനിൽ നിന്ന് ഇളകി വരുന്ന പരുവം ആയി കഴിഞ്ഞാൽ ഇതിലേക്ക് 2 പിഞ്ച് ഉപ്പ്, 1/2 ടീസ്പൂൺ ഏലക്കായ പൊടി,1/4 – 1/2 സ്പൂൺ നെയ്യ് എന്നിവ ചേർത്ത് വീണ്ടും ഇളക്കി കൊടുക്കാം ഇനി ഇതിലേക്ക് നെയ്യിൽ വറുത്ത് വെച്ച കശുവണ്ടി ഇട്ട് കൊടുക്കുക, ഇനി നമ്മുടെ മാവ് കയ്യിൽ ഒന്നും ഒട്ടിപ്പിടിക്കാതെ ഉരുളകൾ എടുക്കാൻ പാകം ആയാൽ തീ ഓഫ് ചെയ്യാം. Jaggery & black gram easy snack recipe
Read More : റേഷൻ അരി ഇരിപ്പുണ്ടോ വീട്ടിൽ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. അടിപൊളി പലഹാരം
നല്ല കിടുകാച്ചി ചമ്മന്തി.!! ഹോട്ടൽ ചമ്മന്തി മാറി നിൽക്കും ഇതിന്റെ മുന്നിൽ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ