Jackfruit Virakiyathu Recipe : പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും
കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം. ചക്ക വരട്ടാനായി തിരഞ്ഞെടുക്കുമ്പോൾ നല്ല രീതിയിൽ പഴുത്ത ചക്ക നോക്കി വേണം തിരഞ്ഞെടുക്കാൻ. ആദ്യം തന്നെ ചക്കയുടെ തൊലിയും കുരുവുമെല്ലാം കളഞ്ഞ് ചുളകൾ വൃത്തിയാക്കി ചെറിയ
കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ശേഷം അരിഞ്ഞെടുത്ത ചക്കച്ചുളയുടെ കഷണങ്ങൾ കുക്കറിലേക്ക് ഇട്ട് നാല് വിസിൽ വരുന്നത് വരെ അടുപ്പിക്കുക. ഈയൊരു സമയം കൊണ്ട് ചക്ക വരട്ടിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം. എടുക്കുന്ന ചക്കയുടെ അളവും മധുരവും നോക്കി വേണം ശർക്കര ഉപയോഗിക്കാൻ. ശർക്കരപ്പാനി തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ശർക്കരയും വെള്ളവും ഒഴിച്ച് നല്ല രീതിയിൽ കുറുക്കി അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക.
ശർക്കരപ്പാനി തിളച്ചു തുടങ്ങുമ്പോൾ വേവിച്ചുവെച്ച ചക്കയുടെ കൂട്ട് കുറേശ്ശെയായി ചേർത്ത് കൈവിടാതെ ഇളക്കി കൊടുക്കുക. കൃത്യമായ ഇടവേളകളിൽ നെയ്യ് കുറേശെയായി ചക്ക വരട്ടിലേക്ക് ചേർത്തു കൊടുക്കണം. അവസാനമായി അല്പം ഏലക്ക പൊടിച്ചത് കൂടി ചക്ക വരട്ടുന്നതിലേക്ക് ചേർത്ത് കൺസിസ്റ്റൻസി ശരിയായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് ഒട്ടും കേടാകാതെ സൂക്ഷിക്കാനായി ചൂടൊന്ന് വിട്ടു കഴിയുമ്പോൾ ടൈറ്റായ ഗ്ലാസ് കണ്ടെയ്നറുകൾ അല്ലെങ്കിൽ ഭരണികൾ എന്നിവയിൽ സൂക്ഷിച്ച് അടച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit Virakiyathu Recipe Video Credit : Ruchikaram
Jackfruit Virakiyathu is a flavorful and hearty Kerala dish made with raw jackfruit (chakka) that’s cooked, shredded, and stir-fried with a delicious blend of coconut, spices, and curry leaves. The raw jackfruit is first boiled until tender, then mashed or pulled into soft strands, giving it a texture similar to meat. It’s then sautéed with grated coconut, turmeric, mustard seeds, shallots, and green chilies, making it both aromatic and satisfying.Often served with rice, this dish is a popular part of traditional Kerala sadya or home-cooked meals, especially during jackfruit season. Jackfruit Virakiyathu is not only tasty but also rich in fiber and nutrients, making it a healthy vegetarian option packed with flavor.